Skip to main content

ജോലി ഒഴിവ്

 

തൃശ്ശൂർ ജില്ലയിലെ ഒരു  അർദ്ധ സർക്കാർ   സ്ഥാപനത്തിൽ  സബ് എഡിറ്റർ  തസ്തികയിൽ ഈഴവ /തിയ്യ /ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത  ഒരു സ്ഥിരം  ഒഴിവ് (ശമ്പളം 56500-118100) നിലവിലുണ്ട്. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു വിഭാഗങ്ങളെയും ഓപ്പൺ വിഭാഗത്തിനെയും പരിഗണിക്കുന്നതാണ്. ഒരു അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും 55 ശതമാനം മാർക്കോടെ ഇംഗ്ലീഷ് അല്ലെങ്കിൽ മലയാളത്തിൽ ബിരുദാനന്തര ബിരുദം, മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ ബിരുദം അല്ലെങ്കിൽ  ഡിപ്ലോമ, എഡിറ്റിംഗ്/പ്രൂഫ് റീഡിങ്/ഡിറ്റിപി/പേജ് ലേ ഔട്ട് ആ൯്റ് പബ്ലിക്കേഷ൯ ഓഫ് ബുക്ക്സ്   എന്നീ   മേഖലകളിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നീ യോഗ്യതകളുള്ള  18-36 പ്രായപരിധിയിമുള്ള (ഇളവുകൾ അനുവദനീയം) തല്പരരായ ഉദ്യോഗാർത്ഥികൾ  യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം  02/12/2023  നു മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആ൯്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ നിയമാനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി  ഹാജരാക്കേണ്ടതാണ്.   
 

date