Skip to main content

പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന രീതിയില്‍ വിവരങ്ങള്‍ തയ്യാറാക്കണം:* സംസ്ഥാന വിവരാവകാശ കമ്മിഷണര്‍

പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന രീതിയില്‍ വിവരങ്ങള്‍ തയ്യാറാക്കി വെക്കേണ്ട ബാധ്യത ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ക്കാണെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. കെ.എം. ദിലീപ്. പാലക്കാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ഹിയറിങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പൊതുജനങ്ങളെ ബാധിക്കുന്ന പ്രധാന നയങ്ങള്‍ രൂപീകരിക്കുമ്പോഴും തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമ്പോഴും എല്ലാ പ്രസക്ത വസ്തുതകളും പ്രസിദ്ധീകരിക്കണം. ഇത്തരം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് കമ്മിഷന്‍ പരിശോധിക്കും. വിവരം നല്‍കുന്നതില്‍ കാലതാമസം വരുത്തുകയോ അപൂര്‍ണവും അവ്യക്തവുമായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കും. 
ജനങ്ങള്‍ക്ക് സമയബന്ധിതമായി വിവരങ്ങള്‍ ലഭ്യമാക്കുന്നതില്‍ വിട്ടുവീഴ്ച വരുത്തുന്ന മേധാവികള്‍ക്കെതിരെ കമ്മിഷന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 20 കേസുകളാണ് കമ്മിഷന്‍ പരിഗണിച്ചത്. ഇതില്‍ 19 എണ്ണം തീര്‍പ്പാക്കി. റവന്യൂ, തദ്ദേശസ്വയംഭരണ വകുപ്പുകളുമായി ബന്ധപ്പെട്ട കേസുകളാണ് പരിഗണിച്ചത്. 

date