Skip to main content

ഐ.എച്ച്.ആർ.ഡി ഓൺലൈൻ കോഴ്സുകൾ

കോട്ടയം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ്  നവംബർ 30 മുതൽ ഡിസംബർ രണ്ടുവരെ നടത്തുന്ന 'ഡിമിസ്റ്റിഫൈയിംഗ് എഐ എന്ന മൂന്നു ദിവസത്തെ ഓൺലൈൻ കോഴ്സിലേക്ക്  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജനറേറ്റീവ് ഇന്റലിജൻസ് എന്നിവയുടെ കറന്റ് ട്രെൻഡ്സ്, പിക്ച്ചർ, ടെക്സ്റ്റ്, മ്യൂസിക് എന്നിവ ഉപയോഗിക്കുന്ന എ.ഐയുടെ ടൂളുകൾ, എ.ഐയുടെ എത്തിക്സും വെല്ലുവിളികളും, എ.ഐയുടെയും ജനറേറ്റീവ് എ.ഐയുടെയും തൊഴിൽ സാധ്യതകൾ എന്നിവയാണ് കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  പ്രൊഫഷണലുകൾ, ഗവേഷകർ, വിദ്യാർത്ഥികൾ, ജനറേറ്റീവ് എഐയിൽ താത്പര്യമുള്ള ആർക്കും പ്രസ്തുത കോഴ്സിൽ പങ്കെടുക്കാം. വൈകിട്ട് ഏഴു മുതൽ ഒമ്പത് വരെ രണ്ടു സെഷനുകളായാണ് കോഴ്സ് നടത്തുന്നത്. നവംബർ 28ന് വൈകിട്ട് 10 വരെ ഓൺലൈൻ കോഴ്സിലേക്ക് അപേക്ഷിക്കാം. കോഴ്സ്  രജിസ്ട്രേഷൻ ഫീസ്  500 രൂപയാണ്.    വിശദവിവരത്തിന് വൈബ്സൈറ്റ് : http://ihrd.ac.in/index.php/onlineai

 

date