Skip to main content

മേഴ്സി ചാൻസ് പരീക്ഷ

കോട്ടയം: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ 2018 സ്‌കീമിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ കോഴ്സുകളുടെ മേഴ്സി ചാൻസ് പരീക്ഷകൾ 2024 ഫെബ്രുവരി മാസത്തിൽ നടത്തും. വിദ്യാർത്ഥികൾക്കു പഠിച്ചിരുന്ന സെന്ററുകളിൽ ഡിസംബർ അഞ്ച് വരെ ഫൈൻ കൂടാതെയും ഡിസംബർ ഏഴ്  വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. പരീക്ഷാ ടൈംടേബിൾ ഡിസംബർ മൂന്നാം വാരത്തിൽ പ്രസിദ്ധീകരിക്കും. രജിസ്ട്രേഷനുള്ള അപേക്ഷാഫോം സെന്ററിൽ നിന്നും ലഭ്യമാണ്. വിശദവിവരങ്ങൾ ഐ.എച്ച്.ആർ.ഡി. വെബ്സൈറ്റിൽ (www.ihrd.ac.in) ലഭ്യമാണ്.

 

date