Skip to main content

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക്‌ സാധ്യത

കേരളത്തിൽ  അടുത്ത  അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ  മിതമായതോ ഇടത്തരമോ ആയ മഴക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത. തെക്കൻ  തായ്‌ലൻഡിനും  തെക്കൻ ആൻഡമാൻ കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു.  നാളെയോടെ ഇത്  തെക്കൻ ആൻഡമാൻ കടലിനും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദമായി  ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 29ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.

date