Skip to main content

'ഓറഞ്ച് ദി വേൾഡ്' ക്യാമ്പയി‍ന് തുടക്കമായി

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും ലിംഗവിവേചനം അവസാനിപ്പിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമായി  വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന 'ഓറഞ്ച് ദി വേൾഡ് ക്യാമ്പയി‍ന്' തുടക്കമായി.

പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച മിനി മരത്തോൺ അസിസ്റ്റന്റ് കളക്ടർ അഖിൽ വി മേനോൻ  ഫ്ലാഗ് ഓഫ്‌ ചെയ്തു. കനകക്കുന്ന് മുതൽ പാളയം രക്തസാക്ഷി മണ്ഡപംവരെയായിരുന്നു മിനി മരത്തോൺ സംഘടിപ്പിച്ചത്. ചടങ്ങിൽ അസിസ്റ്റന്റ് കളക്ടർ സ്ത്രീധന നിരോധന പ്രതിജ്ഞചൊല്ലിക്കൊടുത്തു. ഡിസംബർ 10 വരെ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് ക്യാമ്പയി‍ന്റെ ഭാഗമായി നടക്കുന്നത്.

ജില്ലാ വനിതാ ശിശു വികസന ഓഫീസർ തസ്‌നീം പി എസ്, ജില്ലാ ഓഫീസ് സീനിയർ സൂപ്രണ്ട് ചിത്ര റ്റി, പ്രോഗ്രാം ഓഫീസർ കവിതറാണി രഞ്ജിത്,  പോലീസ് ഉദ്യോഗസ്ഥർ  NCC, NSS,SPC കേഡറ്റ്‌സ്  , അംഗന്‍വാടി ജീവനക്കാർ, ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവർ മിനിമാരത്തോണിൽ പങ്കെടുത്തു.

date