Skip to main content
നവകേരള സദസ്സ്: കുട്ടനാട്ടിൽ ഭരണഘടന ദിനാചരണം

നവകേരള സദസ്സ്: കുട്ടനാട്ടിൽ ഭരണഘടന ദിനാചരണം

ആലപ്പുഴ:ഇന്ത്യൻ ഭരണഘടനയുടെ  മൂല്യങ്ങളെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിച്ച് അവരെ ഭരണഘടനയുടെ സംരക്ഷകരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കുട്ടനാട്ടിൽ ഭരണഘടന ദിനാചരണം സംഘടിപ്പിച്ചു. നവകേരള സദസിൻറെ  കുട്ടനാട് നിയോജക മണ്ഡലതല  സമിതിയുടെ നേതൃത്വത്തിലാണ് ഭരണഘടന ദിനാചരണം നടത്തിയത്. ദിനാചരണത്തിൻ്റെ ഭാഗമായി  ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി  പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. മങ്കൊമ്പ് ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസിൽ നടന്ന പരിപാടി തോമസ് കെ.തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും നവകേരള സദസ്സ് പ്രൊഗ്രാം കമ്മിറ്റി ചെയർപേഴ്സണുമായ എം.വി. പ്രിയ അധ്യക്ഷത വഹിച്ചു. മണ്ഡലതല കമ്മിറ്റികൺവീനറായ ജില്ലാ സാമൂഹ്യനീതി ഓഫീസർ എ.ഒ അബീൻ, പ്രൊഗ്രാം കമ്മിറ്റി കൺവീനർ നിമ്മി ഷാജി, റിട്ട. അധ്യാപകൻ മനു എന്നിവർ പ്രശ്നോത്തരി മത്സരത്തിന് നേതൃത്ത്വം നൽകി. കുട്ടനാട് നിയോജക മണ്ഡലത്തിലെ സ്കൂൾതലങ്ങളിലും ഉപജില്ലയിലും സോഷ്യൽ സയൻസ് ക്ലബുകളുടെ സഹകരണത്തോടെ ഭരണഘടനയെ ആസ്പദമാക്കി നടത്തിയ പ്രശ്നോത്തരിയിൽ വിജയികളായി തിരഞ്ഞെടുക്കപ്പെട്ട 10 ഹൈസ്കൂളുകളിലെയും ആറ് ഹയർ സെക്കണ്ടറി സ്കൂളുകളിലെയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചാണ് ഭരണഘടന ദിനത്തിൽ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചത്.  

പ്രശ്നോത്തരി മത്സര വിജയികൾ:
ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനം സെൻ്റ് മേരീസ് എച്ച്.എസ്.എസ് ലെ എലിസബത്ത് തോമസ്, മേഘ മാത്യു, രണ്ടാം സ്ഥാനം 'ഡി.വി.എച്ച്.എസ്.എസ് കണ്ടങ്കരിയിലെ അമൃത അനിൽ, രാധിക ജ്യോതിഷ്  , ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം- സെൻ്റ് മേരീസ് എച്ച്.എസ്.എസ് ചമ്പക്കുളത്തെ അനന്യ സൂരജ് ,ടിബിൻ ബിജു, രണ്ടാം സ്ഥാനം ഹോളി ഫാമിലി എച്ച്.എസ്.എസിലെ അക്ഷയ ബിനുകുട്ടൻ, ജോബിൻ പി സെബാസ്റ്റ്യൻ എന്നിവർ നേടി. ആലപ്പുഴ ഡയറ്റിലെ സീനിയർ ലക്ചറർ എം.അജയകുമാർ, മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹൈസ്കൂളിലെ ഐസക് ഡാനിയൽ, റിട്ട. അധ്യാപകൻ മധുസൂദൻ പിള്ള എന്നിവർ ക്വിസ് മാസ്റ്റർമാരായി.

date