Skip to main content

ഇരട്ട തുരങ്കപാതയുടെ നിർമ്മാണം രണ്ടര വർഷത്തിനകം ആരംഭിക്കും - സജി ചെറിയാൻ

 

കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്ക പാതയുടെ നിർമ്മാണം രണ്ടര വർഷത്തിനകം ആരംഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. തിരുവമ്പാടി നിയോജകമണ്ഡലം നവ കേരള സദസ്സിനെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഏഴരവർഷത്തിനിടെ 480 കോടി രൂപയുടെ കുടിവെള്ള പദ്ധതിയാണ് തിരുവമ്പാടി മണ്ഡലത്തിന് അനുവദിച്ചത്. കേരളത്തിലെ ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞാണ് സർക്കാർ മുന്നോട്ട് പോവുന്നത്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ തൊഴിലാളികൾക്ക്  ഏറ്റവും കൂടുതൽ കൂലി നൽകുന്ന സംസ്ഥാനമാണ് കേരളം. പിഎസ്സി വഴി 2,21,482 തസ്തികകളിലേക്ക് നിയമനം നടത്തുകയും ശമ്പളപരിഷ്കരണം നടപ്പിലാക്കുകയും ചെയ്ത സംസ്ഥാനമാണ് കേരളം. മുൻവർഷത്തേക്കാൾ 23,000 കോടി തനത് വരുമാനം വർധിപ്പിച്ചു. 2016 മുതൽ 2021 വരെ 57,603 കോടി രൂപയാണ് കേരളത്തിൽ ക്ഷേമപെൻഷൻ നൽകിയത്.

ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ 5,581 കോടി രൂപ സംസ്ഥാന സർക്കാർ നൽകി. തീരദേശ ഹൈവേ, മലയോര ഹൈവേ, ദേശീയജലപാത, തീരസംരക്ഷണം എന്നിവക്കെല്ലാം സർക്കാർ പണം ചെലവഴിക്കുകയാണ്. കേരളത്തിലെ 54,000 ക്ലാസ്സ്‌ മുറികൾ ഡിജിറ്റലായി. സിങ്കപ്പൂരിനും ഗൾഫ് രാജ്യങ്ങൾക്കുമൊപ്പം കിടപിടിക്കുന്ന വികസന പ്രവർത്തനങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

date