Skip to main content

വർഷങ്ങളുടെ കാത്തിരിപ്പിന് പരിസമാപ്തി, മുഖ്യമന്ത്രിയെ കണ്ട സന്തോഷത്തിൽ ജഹ് ലിൻ

മുഖ്യമന്ത്രിയെ നേരിൽ കാണാനും സംസാരിക്കാനും ആയതിന്റെ സന്തോഷത്തിലാണ്  എളേറ്റിൽ സ്വദേശിയായ എട്ടുവയസുകാരൻ ജഹ്‌ലിൻ ഇസ്മയിൽ പി. മുന്ന് വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ കാണണമെന്ന ജഹ്‌ലിന്റെ ആഗ്രഹം സഫലമായത്. നവകേരള സദസ്സിന്റെ പ്രഭാതയോഗം നടന്ന ഓമശ്ശേരിയിലെ സ്നേഹതീരം കൺവെൻഷൻ സെന്ററിൽ പ്രത്യേക ക്ഷണിതാവായാണ് ജഹ്‌ലിൻ മുഖ്യമന്ത്രിയെ കാണാനെത്തിയത്. 

കോവിഡ് മഹാമാരിയുടെ സമയത്ത് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ജഹ്‌ലിൻ സ്ഥിരമായി കാണാറുണ്ടായിരുന്നു. അങ്ങനെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തനിക്കും പണം നൽകണമെന്ന ആഗ്രഹം ജഹ്‌ലിന് ഉണ്ടായത്. ചേലാകർമ്മത്തിനു പാരിതോഷികമായി കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകണമെന്ന ആഗ്രഹത്തിന് കുടുംബവും പിന്തുണ നൽകി. 51,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ജഹ്‌ലിൻ നൽകിയത്.

അന്നുമുതൽ മുഖ്യമന്ത്രിയെ നേരിൽ കാണണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാൽ സാധിച്ചില്ല. ഏറെ നാളായി മനസിൽ കൊണ്ട് നടന്ന ആ​ഗ്രഹമാണ് ഇന്ന് സഫലമായതെന്നും അതിയായ സന്തോഷമുണ്ടെന്നും ജഹ്‌ലിൻ പറഞ്ഞു

date