Skip to main content

മത്സ്യതൊഴിലാളി ഭവനനിര്‍മാണ പദ്ധതി: പ്രമാണത്തിന്റെ അസ്സല്‍ നല്‍കും

ആലപ്പുഴ: ഫിഷറീസ് വകുപ്പിന്റെ ഭവനനിര്‍മാണ ധനസഹായ പദ്ധതി പ്രകാരം വീടുവെച്ചവര്‍ സ്ഥലത്തിന്റെ അസ്സല്‍ പ്രമാണം ലഭിക്കുന്നതിന് രേഖകള്‍ നല്‍കണം. ഭൂരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് ഭൂമി വാങ്ങുന്നതിനും വീട് നിര്‍മ്മിക്കുന്നതിനും ധനസഹായം നല്‍കുന്ന പദ്ധതിയുടെ 2016-17, 2017-18 വര്‍ഷങ്ങളിലെ ഗുണഭോക്താക്കളാണ് വീട് വെച്ച് സുരക്ഷിതമായ സ്ഥലത്ത് താമസമാക്കി ഒരു വര്‍ഷം പൂര്‍ത്തിയാക്കി എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. പൂര്‍ത്തിയാക്കിയ വീടിന്റെ ഫോട്ടോ, അപേക്ഷ എന്നിവ സഹിതം മത്സ്യ ഭവനിലാണ് നല്‍കേണ്ടത്. വിവരങ്ങള്‍ക്ക്: 0477 2251103

date