Skip to main content

വിദ്യാഭ്യാസവും സാംസ്‌കാരിക മേഖലയും സെമിനാര്‍ ചര്‍ച്ച ചെയ്തു

ആലപ്പുഴ: നവകേരള സദസ്സിന്റെ ഭാഗമായി ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ വിദ്യാഭ്യാസവും സാംസ്‌കാരിക മേഖലയും വിഷയത്തില്‍സെമിനാര്‍ സംഘടിപ്പിച്ചു. ചെറിയനാട് ഇമ്മാനുവല്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ മുന്‍ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ. ജയകുമാര്‍ഉദ്ഘാടനം ചെയ്തു.

ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശന്‍ അധ്യക്ഷത വഹിച്ചു. പ്ലാനിങ് ബോര്‍ഡ് മെമ്പര്‍ ഡോ. ജിജു പി. അലക്‌സ് മോഡറേറ്ററായി. മുന്‍ എം.എല്‍.എയും കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗവുമായ ആര്‍. രാജേഷ്, റിട്ട. എസ്.പി. കെ. രാധാകൃഷ്ണന്‍ നായര്‍, പരുമല ഡിബി കോളജ്റിട്ട. പ്രിന്‍സിപ്പല്‍ ഡോ. കെ.മോഹന്‍ പിള്ള, ഡോ. ബിജി എബ്രഹാം, അഡ്വ.ഉമ്മന്‍ ആലുംമൂട്ടില്‍, ഗ്രാമപഞ്ചായത്ത് അംഗം മനോജ് മോഹന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍. സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date