Skip to main content
വ്യവസായ വികസനവും തൊഴില്‍ സാധ്യതകളും സെമിനാര്‍

വ്യവസായ വികസനവും തൊഴില്‍ സാധ്യതകളും സെമിനാര്‍

ആലപ്പുഴ: നവകേരള സദസ്സിന്റെ ഭാഗമായി മാവേലിക്കര മണ്ഡലത്തില്‍ വ്യവസായ വികസനവും തൊഴില്‍ സാധ്യതകളും വിഷയത്തില്‍സെമിനാര്‍ സംഘടിപ്പിച്ചു. തഴക്കര ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ മുന്‍ എം.എല്‍.എ ആര്‍. രാജേഷ്ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ ജി. കൃഷ്ണപിള്ള ക്ലാസുകള്‍ നയിച്ചു.

തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ സതീഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അംബികാ സത്യനേശന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ഷീലാ രവീന്ദ്രന്‍ ഉണ്ണിത്താന്‍, എസ്. അനിരുദ്ധന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗോകുല്‍ രംഗന്‍, ഉഷ, ഷൈനിസ, സുജാത ഗോപാലകൃഷ്ണന്‍, വ്യാവസായ വികസന ഓഫീസര്‍, സി.ഡി.എസ.് ചെയര്‍പേഴ്‌സണ്‍ പ്രസന്ന ഷാജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date