Skip to main content

നവകേരള സദസ്സ്: അരൂരില്‍ നവകേരള പ്രശ്നോത്തരി 

ആലപ്പുഴ: നവകേരള സദസ്സിന്റെ ഭാഗമായി അരൂര്‍ മണ്ഡലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. മത്സരം മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആര്‍. നാസര്‍ ഉദ്ഘാടനം ചെയ്തു. ദലീമ ജോജോ എം.എല്‍.എ., പിന്നാക്ക വികസന കോര്‍പ്പറേഷന്‍  ചെയര്‍മാന്‍ കെ. പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. 

എല്‍.പി. വിഭാഗത്തില്‍ പാണാവള്ളി എന്‍.എസ്.എസ്. എല്‍.പി.എസ്സിലെ എം. നവനീതും പെരുമ്പളം ജി.എച്ച്.എസ.് എല്‍.പി.എസ്സിലെ ബി. ദേവമിത്രയും ഒന്നാം സ്ഥാനവും തുറവൂര്‍ പഞ്ചായത്ത് എല്‍.പി. സ്‌കൂളിലെ എസ്. മുകുന്ത് രാംരാജ് രണ്ടാം സ്ഥാനവും നേടി.

യു.പി. വിഭാഗത്തില്‍ പെരുമ്പളം ജി.എച്ച.്എസ്സിലെ പി.ആര്‍. വിദ്യാലക്ഷ്മി ഒന്നാം സ്ഥാനം നേടി. പെരുമ്പളം ജി.എച്ച്.എസ്സിലെ നീഹാര രാജേഷ്, നടുഭാഗം എം.ഡി.യു.പി.എസ്സിലെ വി. ശിവേന്ദു, അരൂര്‍ ജി.എച്ച.്എസ്സിലെ സായികൃഷ്ണന്‍ എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. 

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ശ്രീകണ്‌ഠേശ്വരം എസ്.എന്‍.എച്ച്.എസ.്എസിലെ എസ്. ആദിശങ്കരന്‍ ഒന്നാം സ്ഥാനവും മണപ്പുറം സെന്റ് തെരേസാസ് എച്ച്.എസ്.എസിലെ എസ്. പാര്‍വതി പ്രിയയും തുറവൂര്‍ ടി.ഡി.എച്ച്.എസ.്എസ്സിലെ ലക്ഷ്മി സുനില്‍കുമാറും രണ്ടാം സ്ഥാനവും നേടി.

സ്‌കൂള്‍തലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് മണ്ഡലതല മത്സരത്തില്‍ പങ്കെടുത്തത്. വിജയികള്‍ക്ക് 14 നു നടക്കുന്ന നവകേരള സദസില്‍ സമ്മാനങ്ങള്‍ നല്‍കും.

date