Skip to main content

മത്സ്യതൊഴിലാളികള്‍ ഫിഷര്‍മെന്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണം

ആലപ്പുഴ: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും ലഭിച്ചുവരുന്ന പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കണമെങ്കില്‍ ഫിഷര്‍മെന്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണം. 
ഇതില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കില്ല. രജിസ്‌ട്രേഷനായി അംഗത്വ ബുക്ക്/പെന്‍ഷന്‍ ബുക്കിന്റെ ആവശ്യമായ പേജുകള്‍, ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ വ്യക്തമായി വായിക്കാന്‍ കഴിയും വിധമുളള പകര്‍പ്പുകള്‍ ബന്ധപ്പെട്ട ഫിഷറീസ് ഓഫീസില്‍ എത്തിക്കണം.

date