Skip to main content
നവകേരള സദസ്സ്:  മെഹന്തി മത്സരം 

നവകേരള സദസ്സ്:  മെഹന്തി മത്സരം 

ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തില്‍ നവകേരള സദസിന്റെ ഭാഗമായി മെഹന്തി മത്സരം സംഘടിപ്പിച്ചു. സിനിമ താരം ഉഷ ഹസീന ഉദ്ഘാടനം ചെയ്തു. നഗരചത്വരത്തില്‍ നടന്ന മത്സരത്തില്‍ 10 ടീമുകള്‍ പങ്കെടുത്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ ജയമ്മ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ ഹെലന്‍ ഫെര്‍ണാണ്ട്സ്, ബിന്ദു തോമസ്, ജ്യോതി പ്രകാശ്, മോനിഷ ശ്യാം, ഗോപിക വിജയ പ്രസാദ്, ലിന്‍ഡ ഫ്രാന്‍സിസ്, രാഖി റെജി കുമാര്‍, ജയപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. മത്സരത്തില്‍ അല്‍ഫിയ എം. ശെരിഫ് ഒന്നാം സ്ഥാനവും അസ്‌ന ശംസുദ്ധീന്‍ രണ്ടാം സ്ഥാനവും അഷ്ന ഷജീര്‍, നൗഫില നവാസ് എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു.

date