Skip to main content

വീഡിയോ വാൾ പ്രചാരണം 13,14 ജില്ലയിൽ

ആലപ്പുഴ: ഡിസംബർ 14,15,16 തിയതികളിലായി ജില്ലയിൽ നടക്കുന്ന നവകേരള സദസ്സുമായി ബന്ധപ്പെട്ട് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രചാരണ വാഹനം ജില്ലയിൽ ഡിസംബർ 13,14 തിയതികളിൽ വിവിധയിടങ്ങളിൽ വികസന പ്രചാരണം നടത്തും. വിവിധ കേന്ദ്രങ്ങളിൽ വികസന വീഡിയോകൾ പ്രദർശിപ്പിക്കും. 13ന് അരൂർ, ചന്തിരൂർ, തുറവൂർ, ചേർത്തല, തണ്ണീർമുക്കം, മുഹമ്മ, എസ്.എൽ.പുരം, കലവൂർ, മണ്ണഞ്ചേരി, കാട്ടൂർ, തുമ്പോളി, ശവക്കോട്ട പാലം, ആലപ്പുഴ കെ.എസ്.ആർ.ടി.സി., ചങ്ങനാശ്ശേരി ജങ്ഷൻ, നെടുമുടി, കിടങ്ങറ, എടത്വ, അമ്പലപ്പുഴ, പുന്നപ്ര ജങ്ഷൻ എന്നിവിടങ്ങളിലെത്തും. 14ന് ഹരിപ്പാട്, മാന്നാർ, ചെങ്ങന്നൂർ ബസ്റ്റാൻഡ്, ഐ.എച്ച്.ആർ.ഡി, പുലിയൂർ, കറ്റാനം, മാവേലിക്കര,ചെട്ടികുളങ്ങര, കായംകുളം, കൃഷ്ണപുരം, വലിയഴീക്കൽ ലൈറ്റ് ഹൗസ്, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി  എന്നിവിടങ്ങളിലുമെത്തും.

date