Skip to main content
ഭരണഘടന മൂല്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു-സെബാസ്റ്റ്യൻ പോൾ

ഭരണഘടന മൂല്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു-സെബാസ്റ്റ്യൻ പോൾ

ആലപ്പുഴ: ഭരണഘടന വ്യാഖ്യാനിക്കുന്നതിൽ പഴുതുകൾ കണ്ടെത്തി ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ കേന്ദ്ര സർക്കാർ വെല്ലുവിളിക്കുന്നുവെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ. ആലപ്പുഴ മണ്ഡലത്തിൽ നവകേരള സദസ്സിന്റെ മുന്നോടിയായി  'ഭരണഘടന മൂല്യങ്ങളും മാധ്യമങ്ങളും' എന്ന വിഷയത്തിൽ  സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫെഡറലിസത്തെ അടിവരയിട്ട് അവതരിപ്പിക്കുമ്പോൾ തന്നെ സംസ്ഥാനങ്ങളുടെ അധികാരങ്ങളെ കവർന്നെടുക്കുന്ന വ്യവസ്ഥകളും വ്യാഖ്യാനിച്ച് ഉണ്ടാക്കുന്നു.സ്വാതന്ത്ര്യവും  സമത്വവും സാഹോദര്യവും അന്തസും സംരക്ഷിക്കുന്നതായിരിക്കണം മാധ്യമ പ്രവർത്തനം.ഭരണഘടന നമ്മളെ വിസ്മയിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നതാണ്. ഏറ്റവും ലളിതമായ ഭാഷയിലാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.മണ്ണഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാറിൽ മുൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ കെ. വി. സുധാകരൻ അധ്യക്ഷത വഹിച്ചു.പി.പി ചിത്തരഞ്ജൻ എം.എൽ.എ, എം.ഇ.എസ് ഡയറക്ടർ ഡോ. ഫസൽ ഗഫൂർ, ജില്ല പഞ്ചായത്ത് അംഗം ആർ. റിയാസ്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ടി.വി. അജിത് കുമാർ, അഡ്വ.ജി. കൃഷ്ണപ്രസാദ് അഡ്വ. ജി.പ്രിയദർശൻ തമ്പി മറ്റു ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date