Skip to main content

നവകേരള സദസ്സ്: അമ്പലപ്പുഴയില്‍ യൂത്ത് സ്പീക്ക് നാളെ

ആലപ്പുഴ: നവകേരള സദസ്സിന്റെ ഭാഗമായി അമ്പലപ്പുഴ മണ്ഡലത്തില്‍ നാളെ (13) 'എന്റെ ഇന്ത്യ 2050'  വിഷയത്തില്‍ യൂത്ത് സ്പീക്ക് സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് 2.30-ന് കപ്പകട ഈസ്റ്റ് വെനീസ് മൈതാനിയില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ഉണ്ണി ബാലകൃഷ്ണന്‍, ശരത് ചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ച നയിക്കും. ആറ് കോളേജുകളില്‍ നിന്നായി 50 വീതം വിദ്യാര്‍ത്ഥികളും സ്പീക്കേഴ്‌സും നൂറ് യുവജനങ്ങളും യൂത്ത് സ്പീക്കിന്റെ ഭാഗമാകും.

date