Skip to main content

നവകേരള സദസ്സ് ആലപ്പുഴയില്‍ നാളെ ജലഘോഷയാത്ര

ആലപ്പുഴ: നവകേരള സദസ്സിന്റെ ഭാഗമായി ആലപ്പുഴ മണ്ഡലത്തില്‍ ഇന്ന് (ഡിസംബര്‍ 13) ജല ഘോഷയാത്ര സംഘടിപ്പിക്കും. വൈകിട്ട് മൂന്നിന് പള്ളാതുരുത്തിയില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ. ഫ്‌ലാഗ് ഓഫ് ചെയ്യും. 
വൈകിട്ട് അഞ്ചിന് 'ഇന്റര്‍നെറ്റ് അറിയേണ്ടതെല്ലാം' സെമിനാര്‍ തൃശൂര്‍ ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഉദ്ഘാടനം ചെയ്യും. സി.ഇ.ഒ ടെക്‌ജെന്‍ഷ്യ  ജോയി സെബാസ്റ്റ്യന്‍ മോഡറേറ്ററാകും. ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ മുഖ്യാതിഥിയാകും. ഷീന സനല്‍ കുമാര്‍, ബിജിലി ജോസഫ്, പി.പി.ഗീത, ഒ.ജെ ഷിബു തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് 7.30-ന് നഗരചത്വരത്തില്‍ പ്രസീത ചാലക്കുടിയുടെ നാടന്‍പാട്ട് അരങ്ങേറും.

date