Skip to main content

ബീച്ച്- കായല്‍ ടൂറിസ സാധ്യതകളും വെല്ലുവിളികളും ചര്‍ച്ച ചെയ്ത് സെമിനാര്‍

 ആലപ്പുഴ: നവകേരള സദസ്സിന്റെ ഭാഗമായി ഹരിപ്പാട് മണ്ഡലത്തില്‍ ബീച്ച്- കായല്‍ ടൂറിസം സാധ്യതകളും വെല്ലുവിളികളും വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സമക്ഷ നഗര്‍ വലിയഴീക്കല്‍ നടന്ന സെമിനാര്‍ ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. സജീവന്‍ അധ്യക്ഷത വഹിച്ചു.
ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ റൂബി ജേക്കബ് വിഷയാവതരണം നടത്തി. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്. താഹ, ജില്ല പഞ്ചായത്തംഗം എ. ശോഭ, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബിനു കുര്യാക്കോസ്, ഹോംസ്റ്റേ അസോസിയേഷന്‍ എബി അറക്കല്‍, ഹൗസ് ബോട്ട് ഓണേഴ്‌സ് ആന്‍ഡ് ഓപ്പറേറ്റേഴ്‌സ് സമിതി സി.ഐ.ടി.യു. കെവിന്‍ റൊസാരിയോ, പോര്‍ട്ട് ഓഫീസ് ക്യാപ്റ്റന്‍ അബ്രഹാം വി. കുര്യാക്കോസ്, ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ വിനോദ് തുടങ്ങിയവര്‍ ചര്‍ച്ച നയിച്ചു.

ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ മന്‍സൂര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ആര്‍. രാജേഷ്, എ. മന്‍സൂര്‍, എ. അമ്പിളി, പഞ്ചായത്ത് അംഗം രശ്മി, ഹരിപ്പാട് അസിസ്റ്റന്റ് രജിസ്ട്രാര്‍ ബാബുരാജ്, കോസ്റ്റല്‍ ടൂറിസം ഡെവലപ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് വലിയാഴീക്കല്‍ സെക്രട്ടറി കെ. ശ്രീകൃഷ്ണന്‍, വലിയഴിക്കല്‍ ബീച്ച് ടൂറിസം ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി. എ. അഖില്‍, പഞ്ചായത്ത് സംഘാടകസമിതി കണ്‍വീനര്‍ ടി.ഡി. ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date