Post Category
ഉപതിരഞ്ഞെടുപ്പ് പൂര്‍ത്തിയായി
ആലപ്പുഴ: കായംകുളം മുനിസിപ്പല്‍ കൗണ്‍സില്‍, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 01-തിരുവന്‍വണ്ടൂര്‍ ഡിവിഷന് എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് പൂര്‍ത്തിയായി.
കായംകുളം മുനിസിപ്പല്‍ കൗണ്‍സില്‍ -32-ഫാക്ടറി വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 82.2 ശതമാനം വോട്ട് രേഖപ്പെടുത്തി. ആകെ 945 പേര് വോട്ടു ചെയ്തു (സ്ത്രീകള്‍ 515, പുരുഷന്മാര് 430).
ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്-01-തിരുവന്‍വണ്ടൂര്‍ ഡിവിഷനില്‍ (തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് 01 മുതല്‍ 08 വരെ വാര്‍ഡുകള്‍) നടന്ന ഉപതിരഞ്ഞെടുപ്പില്‍ 57.27 ശതമാനം വോട്ട് രേഖപ്പെടുത്തി. ആകെ 4938 പേര് വോട്ടു ചെയ്തു (സ്ത്രീകള്‍ 2630, പുരുഷന്മാര് 2308).
date
- Log in to post comments