Skip to main content
 ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ നവകേരള സദസ് വേദിയായ ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനത്ത് വ്യവസായ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പ്രസംഗിക്കുന്നു.

സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കി: മന്ത്രി വി.എന്‍. വാസവന്‍

 

കോട്ടയം: രണ്ടര വര്‍ഷക്കാലയളവില്‍ സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഏറ്റുമാനൂര്‍ മണ്ഡലം സാക്ഷ്യം വഹിച്ചതെന്ന്  സഹകരണ- രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍. ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനത്ത് നടന്ന നവകേരള സദസില്‍  അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുനന്നു അദ്ദേഹം. നവകേരള സൃഷ്ടിയില്‍ ഏറ്റുമാനൂര്‍ മണ്ഡലം മറ്റു മണ്ഡലങ്ങളെ പോലെ തന്നെ ഏറ്റെടുത്തു കഴിഞ്ഞുവെന്നതിനുള്ള തെളിവാണ് ഇവിടെ കൂടിയിരിക്കുന്ന ജനങ്ങള്‍. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ പ്രകടന പത്രികയിലെ കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന്  ഈ മണ്ഡലവും സര്‍ക്കാരിനൊപ്പമുണ്ടെന്ന് പ്രഖ്യാപിക്കുന്നതാണ് ഇവിടുത്തെ കൂട്ടായ്മയെന്നും മന്ത്രി പറഞ്ഞു.

 

date