Skip to main content

കുട്ടികൾക്ക് വർക്ക്‌ഷോപ്പ്

 

കോട്ടയം :കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള അസാപ്പ് കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ മൂന്നു മുതൽ എട്ടു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായി  അടിസ്ഥാന ഇലക്ട്രോണിക് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. വിവിധ ഗ്രേഡ് തലങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് ഇലക്ട്രോണിക് ഉപകരണങ്ങൾ, അവയുടെ ഘടകങ്ങൾ, ട്രബിൾഷൂട്ടിംഗ്, റിപ്പയർ ടെക്നിക്കുകൾ എന്നിവയെക്കുറിച്ചു അറിയാൻ പരിശീലന സെഷനുകൾ വാഗ്ദാനം ചെയ്യുന്നു.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ 8921636122, 8289810279

date