Skip to main content

ഇ സി ജി ടെക്നിഷ്യൻ  താത്കാലിക നിയമനം

 

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാസ്റ്റ് പദ്ധതിയുടെ കീഴിൽ ഇ സി ജി ടെക്നിഷ്യൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.  യോഗ്യത വി എച്ച് എസ് സി (ഇസിജി ആ൯്റ് ഓഡിയോ മെട്രിക് ടെക്നീഷ്യ൯)/ഡിസിവിടി (2 വർഷ കോഴ്സ്)/ബിസിവിടി (4 വർഷ കോഴ്സ്). പ്രായപരിധി 18 -36. ആറുമാസ കാലയളവിലേക്ക് (170 ദിവസം) ദിവസ വേതനാടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. താത്പര്യമുള്ളവർ വയസ്സ്. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഡിസംബർ 20(ബുധൻ) എറണാകുളം മെഡിക്കൽ സൂപ്രണ്ടിൻറെ കാര്യാലയത്തിൽ രാവിലെ 10.30 ന് നടക്കുന്ന വാക്-ഇ൯-ഇ൯്റർവ്യൂവിൽ പങ്കെടുക്കാം. അന്നേ ദിവസം രാവിലെ 9.30 മുതൽ 10 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക്  മുൻഗണന നൽകുന്നതായിരിക്കും.

date