Skip to main content

ഹെൽപ്പർ തസ്തികയിൽ ഒഴിവ്

 

സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ തസ്തികയിൽ  ഹിന്ദു നാടാർ, എസ് ഐ യു സി  നാടാർ, ധീവര, പട്ടികവർഗ്ഗ വിഭാഗക്കാർ  എന്നിവർക്കുള്ള നാല് താൽക്കാലിക ഒഴിവുകൾ നിലവിലുണ്ട് . എസ്.എസ്.എൽ.സി., പ്രിന്റിംഗ് ടെക്നോളജിയിൽ ഡിപ്ലോമ / എസ്.എസ്.എൽ.സി., മെഷീൻ വർക്കിൽ കെ ജി ടി ഇ / പ്രിന്റിംഗ് ടെക്നോളജിയിൽ  വി എച്ച് എസ് ഇ, മെഷീൻ വർക്കിൽ എൻ.സി.വി. ടി സർട്ടിഫിക്കറ്റ്, പ്രിന്റിംഗ് എസ്റ്റാബ്ലിഷ്‌മെന്റിൽ ഓഫ്‌സെറ്റ് പ്രിന്റിംഗ് മെഷീനിൽ രണ്ടു വർഷത്തെ  പ്രവൃത്തി പരിചയം  എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി  18- 41 വയസ്. ഉദ്യോഗാർത്ഥികൾ  ഡിസംബർ 27 നകം യോഗ്യത / പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

date