Skip to main content

ഡ്രോൺ ഉപയോഗിച്ച് വളം തളിക്കൽ പദ്ധതിക്ക് മഞ്ഞള്ളൂർ പഞ്ചായത്തിൽ തുടക്കമായി

 

ഡ്രോൺ ഉപയോഗിച്ച് ചെടികൾക്ക് ജൈവവളം തളിക്കുന്ന പദ്ധതിക്ക് മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഡ്രോൺ ഉപയോഗിച്ചുള്ള വള പ്രയോഗത്തിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ആൻസി ജോസ് അധ്യക്ഷത വഹിച്ചു.  

കൃഷി വകുപ്പിന്റെ  നേതൃത്വത്തിലാണ്  അഞ്ച് ഏക്കർ  പൈനാപ്പിൾ കൃഷിയിൽ ഡ്രോൺ  ഉപയോഗിച്ചുള്ള മരുന്ന് തളിക്കൽ പരീക്ഷണ അടിസ്ഥാനത്തിൽ മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ മുഖേന നടപ്പിലാക്കിയത്‌.  നൂതന സാങ്കേതിക വിദ്യയിലൂടെ കീട നിയന്ത്രണത്തിനും കൂടുതൽ വിളവിനും സൂക്ഷ്മ മൂലക മിശ്രിതം തളിക്കുന്നതാണ് പരീക്ഷണാടിസ്ഥാനത്തിൽ കാർഷിക ഡ്രോണുകളുടെ പ്രവർത്തന പ്രദർശനം നടത്തിയത്. കൃഷിവകുപ്പിലെ എൻജിനീയറിംഗ് വിഭാഗമാണ് പരിശീലനപരിപാടികൾക്ക് നേതൃത്വം നൽകിയത്‌.

മഞ്ഞള്ളൂർ  ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ, കൃഷി ഓഫീസർ റ്റി എം ആരിഫ, പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, കർഷക പ്രതിനിധികൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയർ പങ്കെടുത്തു.

date