Skip to main content

പട്ടിക വര്‍ഗ്ഗ ഊരുകളിലെ സ്ത്രീകള്‍ക്കായി 'കവര്‍ ആന്‍ഡ് കെയര്‍ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് ഉദ്ഘാടനം ശനിയാഴ്ച

 

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ, കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ് ജില്ലയിലെ പട്ടിക വര്‍ഗ്ഗ ഊരുകളിലെ സ്ത്രീകള്‍ക്കായി ആരംഭിക്കുന്ന 'കവര്‍ ആന്‍ഡ് കെയര്‍ പദ്ധതിക്ക് 
ശനിയാഴ്ച്ച (16ന്)തുടക്കമാകും. ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോപ്പതി സ്ഥാപനങ്ങള്‍ക്കാവശ്യമായ പേപ്പര്‍ കവര്‍ (ക്യാരി ബാഗ് നിര്‍മ്മിച്ച് നല്‍കുന്നതിലേക്കുള്ള പരിശീലനം ഊരിലെ സ്ത്രീകള്‍ക്ക് നല്‍കുന്നത് വഴി ഊരിലെ കുടുംബങ്ങളുടെ സമഗ്രമായ സാമ്പത്തിക ഉന്നമനവും ആരോഗ്യ സംരക്ഷണവുമാണ് ലക്ഷ്യമിടുന്നത്. 

എളുപ്പത്തില്‍ നിര്‍വ്വഹിക്കാവുന്ന ഈ തൊഴില്‍ പഠിപ്പിക്കുന്നത് വഴി സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ മാര്‍ഗം കാണിച്ചുകൊടുക്കുകയും അതുവഴി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഊരുകളിലെ സ്ത്രീകളെ കൊണ്ടുവരിക എന്നതും ഈ പദ്ധതി ലക്ഷ്യമിടുന്നു. തിരഞ്ഞെടുക്കപ്പെട്ട ഊരുകളില്‍ കവര്‍ നിര്‍മ്മിക്കുന്നതിനാവശ്വമായ മെഷിനുകള്‍, അസംസ്‌കൃത വസ്തുക്കള്‍, ട്രെയിനിംഗ് എന്നിവ സൗജന്യമായി നല്കുകയും അവ മാസംതോറും ശേഖരിക്കുന്ന ദിവസം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ആരോഗ്യ സംരക്ഷണം കൂടി ഉറപ്പുവരുത്തുക എന്നതാണ് പ്രവര്‍ത്തനരീതിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. 

 പദ്ധതിക്ക് വേണ്ടി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട അഞ്ചുകുടി ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടന പ്രഖ്യാപനവും, മെഡിക്കല്‍ ക്യാമ്പും ശനിയാഴ്ച്ച (16ന്)രാവിലെ 9 മണിക്ക് നടക്കും. ജില്ലാ പഞ്ചായത്ത പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വ്വഹിക്കും. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹിം മുഖ്യാതിഥി ആയിരിക്കും. ആരോഗ്യ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം.ജെ ജോമി മുഖ്യ പ്രഭാഷണം നടത്തും. : ഡോ. മേഴ്‌സി ഗോണ്‍സാല്‍വസ് (ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ), പദ്ധതി വിശദീകരണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം കെ.കെ.ദാനി സ്വാഗതം പറയും.

വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ റാണിക്കുട്ടി ജോര്‍ജ്ജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ഗോപി, ബ്ലോക്ക് ഡിവിഷന്‍ മെംബര്‍), കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്‍സി മോഹനന്‍, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ സിബി.കെഎം, മിനി മനോഹരന്‍, ഇസി റോയ്, ബിജു,സല്‍മ പരിത്, ജില്ലാ പഞ്ചായത്ത സെക്രട്ടറി വൈ. വിജയകുമാര്‍, ഡോ. ലീന മാണി (ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഹോമിയോ, തൃശ്ശൂര്‍), രാജീവ് പി (ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഇടമലയാര്‍), ഡോ. ജൂബി കുര്യാക്കോസ് (മെഡിക്കല്‍ ഓഫീസര്‍, ജിഎച്ച്.ഡി കുട്ടമ്പുഴ), ഡോ. നസീബ എ (മെഡിക്കല്‍ ഓഫീസര്‍, ഐപിഎച്ച്ഡി, കുട്ടമ്പുഴ), മൈക്കിള്‍ മൈക്കിള്‍ ( ഊരുമൂപ്പന്‍, അഞ്ചുകുടി), രാഘവന്‍ കെ. വി. (ഊരുമൂപ്പന്‍ എളംബ്ലാശ്ശേരി, രാജപ്പന്‍ മാത്തി (കാണി, എളംബ്ലാശ്ശേരി)ഡോ. പ്രദീപ് കെ. ആര്‍ (നോഡല്‍ ഒഫീസര്‍ കവര്‍ ആന്‍ഡ് കെയര്‍ പദ്ധതി) എന്നിവര്‍ സംസാരിക്കും.

date