Skip to main content

കെ.ആർ.എൽ: ലോഗോ ക്ഷണിച്ചു

കേരളത്തിൽ പ്രകൃതിദത്ത റബ്ബറിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കേരള റബ്ബർ ലിമിറ്റഡിനു (കെ.ആർ.എൽ) വേണ്ടി ലോഗോ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് 10,000 രൂപയും പ്രശസ്തിപത്രവും നൽകും. ലോഗോ എ4 ഷീറ്റിൽ info@krl.kerala.gov.in എന്ന ഇ-മെയിൽ വഴിയോ, കേരള റബ്ബർ ലിമിറ്റഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ഓഫ് കെ.പി.പി.എൽ, ന്യൂസ് പ്രിന്റ് നഗർ പി.ഒ, വെള്ളൂർ, കോട്ടയം – 686616 എന്ന വിലാസത്തിലോ ജനുവരി 20ന് മുമ്പ് അയയ്ക്കണം. വിശദവിവരങ്ങൾക്ക്: 9633444645, 9645198920.

പി.എൻ.എക്‌സ്. 5917 /2023

date