Skip to main content

താത്കാലിക ഒഴിവ്

 

ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ തസ്തികയിൽ ഹിന്ദു നാടാർ, എസ്.ഐ.യു.സി നാടാർ, ധീവര, പട്ടികവർഗ്ഗ വിഭാഗക്കാർക്കുള്ള 4 താൽക്കാലിക ഒഴിവുകൾ നിലവിലുണ്ട്. താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 27നകം യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെൻ്റെ എക്‌സ് ചേഞ്ചിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

എസ്എസ്എൽസിയും പ്രിൻ്റിംഗ് ടെക്നോളജിയിൽ 3 വർഷത്തെ ഡിപ്ലോമയും അല്ലെങ്കിൽ എസ്എസ്എൽസിയും മെഷീൻ വർക്കിൽ കെ.ജി.ടി.ഇ/എം.ജി.ടി.ഇ അല്ലെങ്കിൽ പ്രിൻ്റിംഗ് ടെക്നോളജിയിൽ വി.എച്ച്.എസ്.സിയോ തത്തുല്യ യോഗ്യതയോ മെഷീൻ വർക്കിൽ എൻ.സി.വി.ടി സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. ഓഫ്സെറ്റ് പ്രിൻ്റിംഗ് മെഷീനിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം വേണം. പ്രായം 18-41. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ബാധകം.

date