Skip to main content

കര്‍ഷകര്‍ക്ക് ഡി പി ആര്‍ ക്ലിനിക്ക്

കാര്‍ഷികമേഖലയിലെ സംരംഭകര്‍ക്ക് കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡി പി ആര്‍ ക്ലിനിക്ക് സംഘടിപ്പിച്ചു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് ലതികാ വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ആത്മ പ്രോജക്ട് ഡയറക്ടര്‍ സി എല്‍ മിനി അധ്യക്ഷയായി. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അനില്‍കുമാര്‍ പദ്ധതി വിശദീകരിച്ചു. ചടയമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ് സംഗീത, തൊഴിലുറപ്പ് പദ്ധതി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എസ് രാജേന്ദ്രന്‍, നബാര്‍ഡ് ഡിഡിഎം പ്രേംകുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംരംഭകര്‍ക്ക് ആവശ്യമായ ഭൗതിക സാഹചര്യം, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത, സാങ്കേതികവിദ്യ, സാമ്പത്തിക സ്രോതസിന്റെ ലഭ്യത എന്നീ അറിവുകള്‍ ക്ലിനിക്‌വഴി നല്‍കി.

     ബാങ്കിംഗ്, യന്ത്രവല്‍ക്കരണം, ഇന്‍ഡസ്ട്രി, സംസ്‌കരണം എന്നീ വിവിധ മേഖലകളിലെ വിദഗ്ദരോടൊപ്പം പ്രൊജക്ട് തയ്യാറാക്കുന്ന കണ്‍സള്‍ട്ടന്‍സും പങ്കെടുത്തു. കര്‍ഷകരെ കൃഷി കൂട്ടങ്ങളായി ചേര്‍ത്ത് ബ്ലോക്ക്തലത്തില്‍ 80 പേരുടെ ഫാം പ്ലാനും തയ്യാറാക്കി.

date