Skip to main content
വികസന മുരടിപ്പിന്റെ നാളുകളിൽ നിന്ന് നാടിനെ ബഹുദൂരം മുന്നിലെത്തിച്ച സർക്കാർ :മന്ത്രി ജി ആർ അനിൽ 

വികസന മുരടിപ്പിന്റെ നാളുകളിൽ നിന്ന് നാടിനെ ബഹുദൂരം മുന്നിലെത്തിച്ച സർക്കാർ :മന്ത്രി ജി ആർ അനിൽ 

ആലപ്പുഴ: 2011-16 കാലത്തു നാട് നേരിട്ടിരുന്നത് സമസ്ത മേഖലകളിലും വികസന മുരടിപ്പിന്റെ കാലഘട്ടമാണ്. അവിടെ നിന്ന് നാടിനെ ഇന്ന് കാണുന്ന ഇന്ത്യയിലെ മറ്റു ഏതു സംസ്ഥാനങ്ങളെക്കാൾ മുന്നിൽലെത്തിച്ചത് ഈ സർക്കാരിന്റെ ഭരണ നേട്ടമാണെന്ന്  ഭക്ഷ്യ -സിവിൽ സപ്ലൈസ്  മന്ത്രി ജി ആർ അനിൽ. നെടുമുടിയിൽ നടന്ന കുട്ടനാട് നിയോജകമണ്ഡലം നവകേരള സദസ്സിൽ   സംസാരിക്കുകയായിരുന്നു അദ്ദേഹം. 

2016 നു ശേഷം വിദ്യാഭ്യാസ രംഗം മാത്രം കണക്കിലെടുത്താൽ പൂട്ടൽ ഭീഷണി നേരിട്ടിരുന്ന പൊതുവിദ്യാലയങ്ങളെ  ഒരു സ്കൂൾ പോലും അടച്ചുപൂട്ടില്ല എന്ന ഉറപ്പ് നൽകിയ സർക്കാർ പത്തുലക്ഷം കുട്ടികൾ തിരിച്ചു വരുന്ന അവസ്ഥയിലേക്കാണ് ഏഴുവർഷത്തിനു ഇപ്പുറം  എത്തിച്ചത്. രാജ്യാന്തര നിലവാരം പുലർത്തുന്ന സ്കൂൾ കെട്ടിടങ്ങളും, അതിനൂതന പശ്ചാത്തല സൗകര്യങ്ങളും ഒരുക്കി പൊതുവിദ്യലലയങ്ങളെ മികവിന്റെ ഇടമാക്കി. വൈദ്യുതി വിതരണത്തിന്റെ കാര്യത്തിൽ സമ്പൂർണ വൈദ്യുതി വത്കരണം സാധ്യമായത് ഈ സർക്കാരിന്റെ കാലത്താണ്. ജല വിതരണവും സമ്പൂർണമാക്കാനുള്ള പദ്ധതികൾ നടന്നുവരുന്നു.
കൃഷിക്കാരനെ ബന്ധുവും സുഹൃത്തും ആയി കണ്ട് ചേർത്ത് നിർത്തുന്ന സമീപനം ആണ് കേരള സർക്കാർ നടത്തി വരുന്നത് . കുട്ടനാട്ടിൽ 800 ഹെക്ടർ നെൽകൃഷി വ്യാപിപ്പിക്കാൻ സാധിച്ചു. 2022-23 കാലത്ത് 169106.03 ടൺ നെല്ല് ഉത്പാദിപ്പിക്കാൻ ഇതിലൂടെ കഴിഞ്ഞു. അതുവഴി 478.93കോടി രൂപ സമാഹരിക്കാനും കഴിഞ്ഞു. കേരളത്തിലെ കർഷകന് ബുദ്ധിമുട്ട് ഉണ്ടാകാതെ ഏറ്റവും കൂടുതൽ വില നൽകി നെല്ല് സംഭരിക്കുന്ന സംസ്ഥാനം കേരളം ആണ്. കോവിഡ് മഹാമാരിയുടെ കാലത്തു 6000 കോടിയുടെ ഭക്ഷ്യ ധാന്യം വിതരണം ചെയ്ത ഏക സംസ്ഥാനം കേരളമാണ്. ഓരോ മേഖലയിലെയും പ്രയാസങ്ങൾ മാറ്റിയെടുത്തു പുരോഗതിയിലേക്ക് നയിച്ച സർക്കാരാണ് കേരളം ഭരിക്കുന്നത്. 
പാവപ്പെട്ടവനെ അതിദരിദ്രനാക്കുന്ന നയങ്ങളാണ് കേന്ദ്രം വിഭാവനം ചെയ്തുവരുന്നത്. ഇത് അംഗീകരിക്കുവാൻ ഈ സർക്കാർ തയ്യാറല്ല. 2025 നവംബർ 1 നു അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം പ്രഖ്യാപിക്കുന്നതാണ് സർക്കാർ ലക്ഷ്യം. അതിന്റെ ഭാഗമായി നാലു ലക്ഷത്തിൽ അധികം റേഷൻ കാർഡുകൾ പുതുതായി വിതരണം ചെയ്തു. അന്യസംസ്ഥാനത്തൊഴിലാളികൾക്കും ഭക്ഷ്യ ധാന്യങ്ങൾ കേരളത്തിൽ നിന്ന് വാങ്ങിക്കാൻ കഴിയുന്ന പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്. 
ഈ യാത്ര ആരംഭിച്ചു ഇന്ന് വരെ ഓരോ വേദിയിലും ലഭിക്കുന്ന ജനപ്രവാഹത്തിന്റെ പിന്തുണ ഈ സർക്കാരിന്റെ മുന്നേറ്റത്തിനുള്ള ഊർജ്ജമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

date