Skip to main content
സർക്കാർ സൃഷ്ടിക്കുന്നത് സമഭാവനയുടെ നവകേരളം - മന്ത്രി ആർ.ബിന്ദു

സർക്കാർ സൃഷ്ടിക്കുന്നത് സമഭാവനയുടെ നവകേരളം - മന്ത്രി ആർ.ബിന്ദു

ആലപ്പുഴ: സമഭാവനയുടെ നവകേരളമാണ് സംസ്ഥാന സർക്കാർ സൃഷ്ടിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു. കപ്പക്കട മൈതാനിയിൽ അമ്പലപ്പുഴ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടികജാതി, പട്ടികവർഗ കുടുംബങ്ങൾ, ഭിന്നശേഷിക്കാർ, മത്സ്യതൊഴിലാളി കുടുംബങ്ങൾ ഇങ്ങനെ സമൂഹത്തിന്റെ ഓരങ്ങളിലേക്ക് മാറ്റി നിർത്തപ്പെട്ടവരുടെ ജീവിതത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.

ജനക്ഷേമപരമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുകയാണ് സംസ്ഥാന സർക്കാർ. ഭൂമി, വീട്, വിദ്യാഭ്യാസം ഇവ എല്ലാവരുടെയും അവകാശമാണ്. ഭൂരഹിത, ഭവനരഹിതർ ഇല്ലാത്ത കേരളമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. പുനർഗേഹം, ലൈഫ് തുടങ്ങി പദ്ധതികൾ ഇതിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. 
വികസിത രാജ്യങ്ങളിലെ ജീവിസാഹചര്യം കേരളത്തിലെ എല്ലാ ജനങ്ങൾക്കും എത്തിക്കാനുള്ള പ്രവർത്തനമാണ് സർക്കാർ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് എല്ലാ ജീവിത വിഭാഗങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിയുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നത്. 

അഭൂതപൂർവമായ മാറ്റങ്ങൾ നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും കൊണ്ടുവരാനായി. അദ്യ ഡിജിറ്റൽ സർവകലാശാലയും, ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് ആരംഭിക്കാൻ നമുക്കായി. അടുത്ത വർഷം മുതൽ നാലു വർഷ ഡിഗ്രി കോഴ്സുകൾ ആരംഭിക്കുമ്പോൾ തൊഴിലും വിദ്യാഭ്യാസം ഒരുമിച്ചു ചേർക്കുന്ന നൈപുണി വികസനം സാധ്യമാക്കി സ്കിൽ നൽകികൊണ്ട് നേരിട്ട് തൊഴിലേക്ക് പോകാനുള്ള ആത്മവിശ്വാസം വിദ്യാർഥികൾക്ക് ലഭിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോ ടെക്നോളജി, നാനോ ടെക്നോളജി തുടങ്ങി പുത്തൻ സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടവും ശാസ്ത്ര നേട്ടങ്ങളും ജനജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് ഉപയോഗപ്പെടുത്താനാകണം. ഇതിന് വഴിവെക്കുന്നതാവണം നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ഇത്തരത്തിൽ നവവൈജ്ഞാനിക സമൂഹം സൃഷ്ടിക്കുകയാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.

date