Skip to main content

രേഖകള്‍ ഹാജരാകണം

തൊടുപുഴ നഗരസഭയില്‍ നിന്നും വിധവാ പെന്‍ഷന്‍ അല്ലെങ്കില്‍ 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന 60 വയസ്സില്‍ താഴെ പ്രായമുള്ള ഗുണഭോക്താക്കള്‍ പുനര്‍വിവാഹം അല്ലെങ്കില്‍ വിവാഹം കഴിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസറോ വില്ലേജ് ഓഫീസറോ നല്‍കുന്ന സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ ഡിസംബര്‍ 31ന് മുന്‍പായി നഗരസഭ ഓഫീസില്‍ ഹാജരാക്കണം. സാക്ഷ്യപത്രം ഹാജരാക്കാത്ത ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ തുക തുടര്‍ന്ന് ലഭിക്കില്ല എന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

date