Skip to main content

പഞ്ചായത്ത് തല കായിക ഉച്ചകോടി ഡിസംബര്‍ 31 നകം പൂര്‍ത്തീകരിക്കും

പഞ്ചായത്ത് തല കായിക ഉച്ചകോടി ഡിസംബര്‍ 31 ന് മുമ്പ് പൂര്‍ത്തിയാക്കുവാന്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സ്പോര്‍ട്സ് സെല്‍ ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനിച്ചു. സംസ്ഥാനത്തിന്റെ പുതിയ കായികനയവും കായികസമ്പദ്ഘടനയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിന് 2024 ജനുവരി 11 മുതല്‍ 14 വരെ സംസ്ഥാനസ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് മുന്നോടിയായുള്ള ജില്ലാതല സ്പോര്‍ട്സ് ഉച്ചകോടി ജില്ലയില്‍ പൂര്‍ത്തീകരിച്ചിരുന്നു.

കുടയത്തൂര്‍, അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തുകള്‍ ഉച്ചകോടി സംഘടിപ്പിച്ചു കഴിഞ്ഞു ബാക്കി ജില്ലയിലെ 52 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും പഞ്ചായത്ത് തല ഉച്ചകോടി പൂര്‍ത്തിയാക്കുവാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം കെ.എല്‍.ജോസഫ്, ഇടുക്കി സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യുട്ടീവ് അംഗം അനസ് ഇബ്രാഹിം, വിവിധ സ്പോര്‍ട്സ് സംഘടനകളുടെ ഭാരവാഹികളായ ആര്‍ ഈശ്വരന്‍, നിവാസ് എ.ജെ, എം.എസ് പവനന്‍, കെ.ശശിധരന്‍, ബേബി വര്‍ഗീസ്, രാജേന്ദ്രന്‍ പി.കെ, രതീഷ് കുമാര്‍, റ്റി.എം ജോണ്‍, ഉഷാകുമാരി, സൈജു ചെറിയാന്‍, പി.ബി സബീഷ്, ഡെമിനിക്ക് പി.എസ്, റഫീഖ് പി.ഐ, പി.എ സലിംകുട്ടി, ഒ.എന്‍.രാജു, കായികാധ്യാപകരായ വിനോസണ്‍ ജേക്കബ്ബ്, പി.ജെ സുരേന്ദ്രന്‍, നോബിള്‍ ജോസ്, ആല്‍വിന്‍ ജോസ് എന്നിവരെ യോഗം ചുമതലപ്പെടുത്തി.
തൊടുപുഴ നഗരസഭയില്‍ ഡിസംബര്‍ 16 നും, ശാന്തന്‍പാറ ഗ്രാമപഞ്ചായത്തില്‍ ഡിസംബര്‍ 18 നും കാഞ്ചിയാര്‍, മണക്കാട് എന്നിവിടങ്ങളില്‍ 19 നും ഇരട്ടയാറില്‍ ഡിസംബര്‍ 20 നും ഉച്ചകോടി സംഘടിപ്പിക്കും.

date