Skip to main content
ന്യുനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനു മുൻ‌തൂക്കം നൽകുന്ന സംസ്ഥാനമായി  കേരളം - മന്ത്രി അഹമ്മദ് ദേവർകോവിൽ

ന്യുനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനു മുൻ‌തൂക്കം നൽകുന്ന സംസ്ഥാനമായി  കേരളം - മന്ത്രി അഹമ്മദ് ദേവർകോവിൽ

ആലപ്പുഴ : ന്യുനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനും ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനും മുൻ‌തൂക്കം നൽകുന്ന കേരളം പോലെ മറ്റൊരു സംസ്ഥാനമില്ല എന്ന് തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഹരിപ്പാട് മണ്ഡലം നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രം ഭരിക്കുന്നവർ ഭരിക്കുന്ന   സംസ്ഥാനങ്ങളെ  വെച്ച് താരതമ്യം ചെയ്യുമ്പോൾ കേരളം വളരെ മുന്നിലാണ്.
പൗരത്വ ഭേദഗതി ബില്ല്   സജീവമായ സമയത്ത് കേരളത്തിൽ നടപ്പാക്കാൻ കഴിയില്ല എന്ന് ആർജവത്തോടെ പറഞ്ഞ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.

രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിശീർഷ വരുമാനമുള്ള സംസ്ഥാനങ്ങളിൽ ഒന്നായി കേരളം മാറി. ആഭ്യന്തര വളർച്ച എട്ടു ശതമാനമായി ഉയർന്നു. വ്യക്തിഗത വരുമാനം 26 ശതമാനത്തിൽ  നിന്ന് 67 ശതമാനമായി  എന്നത് കേരളത്തെ അടയാളപ്പെടുത്തുന്ന ഒന്നാണ്. നികുതി വരുമാനത്തിൽ ഇരുപത്തിമുവായിരം കോടിയുടെ ഗണ്യമായ വർദ്ധനവ് ഉണ്ടായി. പ്രതിവർഷം പി. എസ്. സി വഴി മുപ്പത്തിനായിരം ഉദ്യോഗർഥികളെ നിയമിക്കുന്നു. ഒരു വർഷം അരലക്ഷത്തിലധികം പട്ടയങ്ങൾ  വിതരണം ചെയ്തു. അങ്ങനെ സർക്കാർ കൈവെച്ച മേഖലകളിലെല്ലാം വിജയിച്ചു മുന്നേറുകയാണ്.

ലോക സഞ്ചരികളെ ആകർഷിക്കുന്ന സ്ഥലങ്ങളിൽ കേരളം   സ്ഥാനം പിടിച്ചത് പച്ചപ്പ് കൊണ്ട് മാത്രമല്ല കേരളത്തിൽ സമാധാനപരമായി യാത്ര ചെയ്യുവാനും താമസിക്കാനും കഴിയുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ്. മതേതരത്വത്തിന്റെ  മകുടോദഹരണമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

date