Skip to main content

ചാവക്കാട് ബീച്ചില്‍ പുതുവര്‍ഷാഘോഷ പരിപാടികള്‍

ചാവക്കാട് ബീച്ചില്‍ പുതുവര്‍ഷാഘോഷം വിപുലപരിപാടികളോടെ നടത്തും. എന്‍.കെ അക്ബർ എംഎൽഎ യുടെ അധ്യക്ഷതയില്‍ ചേർന്ന ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷന്‍ മാനേജ്മെന്‍റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ബീച്ച് ഡെസ്റ്റിനേഷന്‍ മാനേജ്മെന്‍റ് കമ്മിറ്റിയും ചാവക്കാട് നഗരസഭയും സംയുക്തമായാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് തദ്ദേശീയരായവര്‍ക്കും കലാപരിപാടികള്‍ നടത്തുന്നതിന് സൗകര്യമൊരുക്കും.

നിലവിലെ ടെണ്ടര്‍ കാലാവധി അവസാനിക്കുന്ന ടോയ്ലറ്റ് ബ്ലോക്ക്, ബോട്ടിംഗ്, എ.ടി.വി റൈഡ് തുടങ്ങിയവക്ക് പുതിയ ടെണ്ടർ ക്ഷണിക്കുന്നതിനും തീരുമാനമായി.

ചാവക്കാട് പി.ഡബ്യു.ഡി റസ്റ്റ് ഹൗസില്‍ ചേർന്ന യോഗത്തിൽ ചാവക്കാട് നഗരസഭ ചെയര്‍പേഴ്സൺ ഷീജ പ്രശാന്ത്, വൈസ് ചെയര്‍മാന്‍ കെ.കെ മുബാറക്ക്, എം.ആര്‍ രാധാകൃഷ്ണന്‍, മഞ്ജുഷ സുരേഷ്, ജീന രാജീവ്, ചീഫ് എക്സി. ഓഫീസര്‍ വിജയ് രാജ്, നഗരസഭ സെക്രട്ടറി ആകാശ്, നഗരസഭ എഞ്ചിനീയര്‍ ടോണി, ഡിടിപിസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date