Skip to main content

ബ്ലഡ് ബാങ്ക് ടെക്നിഷ്യന്‍ ഒഴിവ്

തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ കെഎസ്എസിഎസിന്റെ കീഴില്‍ 2024 മാര്‍ച്ച് 31 വരെ ബ്ലഡ്ബാങ്കിലേയ്ക്ക് ബ്ലഡ് ബാങ്ക് ടെക്നിഷ്യനെ നിയമിക്കുന്നു. ഡിസംബര്‍ 18 ന് ഉച്ചയ്ക്ക് 2 ന് സൂപ്രണ്ടിന്റെ ചേമ്പറില്‍ നടത്തുന്ന അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. 10 ഒഴിവുകളാണുള്ളത്. ഡിഗ്രി/ എം എല്‍ ടി ഡിപ്ലോമയാണ് ആവശ്യമായ യോഗ്യത. പ്രായപരിധി 40 വയസ്സിന് താഴെ. ബ്ലഡ്ബാങ്കില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. മാസവേതനം 21,000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2427778.

date