Skip to main content

ധർമടം ബീച്ചിലെ കപ്പൽ അടുത്ത ആഴ്ച മുതൽ  നീക്കം ചെയ്യും

ധർമ്മടം ബീച്ചിലെ കപ്പൽ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ അടുത്ത ആഴ്ച തുടങ്ങും. മൂന്നു മാസം കൊണ്ട്  കപ്പൽ മുഴുവനായും നീക്കം ചെയ്യുമെന്ന് സ്റ്റീൽ ഇൻഡസ്ട്രിയൽ കേരള ലിമിറ്റഡ് (സിൽക്ക്) പ്രതിനിധി എൻപി ജയേഷ് ആനന്ദ് അറിയിച്ചു.   ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ അധ്യക്ഷതയിൽ തീരദേശ സംരക്ഷണവുമായി ബന്ധപ്പെട്ട് ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ കപ്പലിന്റെ  60 ശതമാനം മാത്രമാണ് നീക്കം ചെയ്തിട്ടുള്ളത്.
പയ്യന്നൂർ എട്ടിക്കുളം ഭാഗങ്ങളിൽ ഡ്രോൺ പറത്തുന്നത് വ്യാപകമായിട്ടുണ്ടെന്ന നേവൽ അക്കാദമിയുടെ പരാതിയിൽ പോലീസ് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടർ നിർദ്ദേശിച്ചു. ഹാർബറിലെ തൊഴിലാളികളുടെ രജിസ്ട്രേഷൻ നടപടികൾ വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹാർബർ മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വിപുലമാക്കണമെന്ന് സബ് കലക്ടർ സന്ദീപ്കുമാർ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. 5161 മത്സ്യത്തൊഴിലാളികൾക്ക് ക്യു ആർ കോഡ് പതിച്ച  ആധാർ ലഭ്യമാക്കിയതായും ബാക്കിയുള്ളവർക്ക് കൂടി കാർഡ് ഉടൻ ലഭ്യമാക്കുമെന്നും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ  യോഗത്തിൽ അറിയിച്ചു. വിവിധ വകുപ്പ് തലവന്മാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

date