Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 14-12-2023

ഇപിഎഫ് പരാതി പരിഹാര സമ്പര്‍ക്ക പരിപാടി 27ന്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട 'നിധി താങ്കള്‍ക്കരികെ ജില്ലാ  വ്യാപന പദ്ധതി' ഗുണഭോക്താക്കള്‍ക്കായുള്ള പരാതി പരിഹാര സമ്പര്‍ക്ക പരിപാടി ഡിസംബര്‍ 27ന് നടക്കും. കണ്ണൂര്‍ വളപട്ടണം വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്, കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് പരിപാടി. ഇപിഎഫ് / ഇ എസ് ഐ അംഗങ്ങൾ, തൊഴിലുടമകൾ, ഇ പി എസ് പെൻഷനർമാർ, തൊഴിലാളി സംഘടനാപ്രതിനിധികൾ എന്നിവർക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം എത്തിച്ചേരുക. ഫോണ്‍: 0497 2712388.

ലെവല്‍ക്രോസ് അടച്ചിടും

എടക്കാട്-കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള താഴെ ചൊവ്വ- ആയിക്കര (സ്പിന്നിങ് മില്‍) റോഡിലെ  240-ാം നമ്പര്‍ ലെവല്‍ ക്രോസ് ഡിസംബര്‍ 14ന് രാത്രി എട്ട് മണി മുതല്‍ ഡിസംബര്‍ 20ന് രാത്രി 11 മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും.

സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2023 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ലോട്ടറി ടിക്കറ്റ് വില്‍പ്പന ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചിട്ടുള്ള അംഗങ്ങളില്‍ നിന്നുള്ള അപേക്ഷകളാണ് സ്വീകരിക്കുന്നത്.

2023 ലെ എസ് എസ് എല്‍ സി പരീക്ഷയില്‍ 80 ശതമാനം മാര്‍ക്കോടെ വിജയിച്ച് റെഗുലര്‍ ഹയര്‍സെക്കണ്ടറി പഠനത്തിനോ മറ്റു റെഗുലര്‍ കോഴ്‌സുകളില്‍ ഉപരിപഠനത്തിനോ ചേര്‍ന്നവര്‍, റെഗുലര്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍, ബിരുദബിരുദാനന്തര കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവയ്ക്ക് ഉപരിപഠനത്തിന് ചേര്‍ന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 23. ഫോണ്‍: 0497  2701081.  

സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ അംഗമാകാം

സംസ്ഥാന മത്സ്യവകുപ്പ് നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ അംഗങ്ങളാകാം. താല്‍പര്യമുള്ള കടല്‍ മത്സ്യത്തൊഴിലാളികള്‍ ക്ഷേമനിധി അംഗത്വ പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, 2023-24 വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടച്ച രസീത്, അപേക്ഷകന്റെ പേരില്‍ കോര്‍ ബാങ്കിങ് സൗകര്യമുള്ള ബാങ്കിലെ പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം ഡിസംബര്‍ 21 മുതല്‍ 31 വരെയുള്ള നിശ്ചിത തീയതികളില്‍ അതത് മത്സ്യഗ്രാമങ്ങളിലെ കലക്ഷന്‍ സെന്ററുകളില്‍ നേരിട്ട് ഹാജരാകണം. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ ജനുവരി 15 മുതല്‍ 30 വരെയുള്ള നിശ്ചിത തീയതികളില്‍ അതത് മത്സ്യഗ്രാമങ്ങളിലെ കലക്ഷന്‍ സെന്ററുകളില്‍ നേരിട്ട് ഹാജരായി പദ്ധതിയില്‍ അംഗങ്ങളാകാം.
കടല്‍ മത്സ്യത്തൊഴിലാളികളില്‍ നിന്നും ഡിസംബര്‍, ജനുവരി മാസങ്ങളില്‍ രണ്ട് തവണ വീതം വിഹിതവും  ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളില്‍ നിന്ന് ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ രണ്ട് തവണ വീതവുമാണ് സ്വീകരിക്കുക. കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസുകളിലും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും ലഭിക്കും. ഫോണ്‍: 0497 2731081.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

ഇരിട്ടി താലൂക്കിലെ പെരിഞ്ചേരി വിഷ്ണു ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in ല്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍ 30ന് വൈകീട്ട് അഞ്ച് മണിക്കകം തലശ്ശേരി അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ ലഭിക്കണം.

അക്കൗണ്ടിങ്  കോഴ്സുകളിലേക്ക് അപേക്ഷിക്കാം

കെല്‍ട്രോണ്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിങ്/ ടാലി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍  ഹാജരാകണം. ഫോണ്‍: 9072592412, 9072592416.

ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ നോളജ് സര്‍വീസ് ഗ്രൂപ്പ് നടത്തുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ്, ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ തലശ്ശേരി കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 9072592458, 9747527514.

ഇ ലേലം

കണ്ണൂര്‍ റൂറല്‍ പൊലീസ് ജില്ലയിലെ തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, പരിയാരം, പെരിങ്ങോം, ഇരിക്കൂര്‍, മുഴക്കുന്ന്, പഴയങ്ങാടി, പയ്യാവൂര്‍ എന്നീ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിട്ടുള്ള അവകാശികള്‍ ഇല്ലാത്ത 36 വാഹനങ്ങള്‍ എം എസ് ടി സി ലിമിറ്റഡിന്റെ വെബ്‌സൈറ്റായ www.mstcecommerce.com മുഖേന ഡിസംബര്‍ 27ന് രാവിലെ 11 മണി മുതല്‍ ഇ ലേലം നടത്തും.

ക്വട്ടേഷന്‍

തലശ്ശേരി കെ ബി എം ഗവ.കോളേജില്‍ സ്പോര്‍ട്സ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 23ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 9188900210.

ക്വട്ടേഷന്‍

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ കോണ്‍ക്രീറ്റ് ലാബിന്റെ താഴത്തെ നിലയില്‍ കാന്റിലിവര്‍ കനോപ്പി സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 23ന് വൈകിട്ട് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.

കോളേജിലെ അഞ്ച് വകുപ്പുകളിലേക്കും സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 21ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.

കോളേജിലെ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് കണ്‍സ്യൂമബിള്‍സ് വിതരണം ചെയ്യുന്നതിനും പ്രൊജക്ട് ലാബിലേക്ക് ടൂള്‍സുകള്‍ വിതരണം ചെയ്യുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 23ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.

പുനര്‍ലേലം

ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള മുണ്ടേരി ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂള്‍ കോമ്പൗണ്ടിലുള്ള മുറിച്ചു മാറ്റിയ വിവിധ മരങ്ങളുടെ ലേലം ഡിസംബര്‍ 16ന് രാവിലെ 11.30ന് നടക്കും.

ലേലം

സംസ്ഥാന പിന്നോക്ക കോര്‍പറേഷന്‍ കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത നടുവില്‍ അംശം ദേശത്ത് റി.സ.292/1എയില്‍ പെട്ട 0.1170 ഹെക്ടര്‍ സ്ഥലത്തിന്റെ ലേലം ഡിസംബര്‍ 19ന് രാവിലെ 11.30ന് ന്യൂ നടുവില്‍ വില്ലേജ് ഓഫീസില്‍ നടക്കം.  കൂടുതല്‍ വിവരങ്ങള്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസിലും ന്യൂ നടുവില്‍ വില്ലേജ് ഓഫീസിലും ലഭിക്കും.

 

date