Skip to main content

വികസിത ഭാരത സങ്കല്പ് യാത്ര ജില്ലയിലെ മുപ്പത് പഞ്ചായത്തുകളില്‍ പര്യടനം പൂര്‍ത്തിയാക്കി

കുറ്റിയാട്ടൂര്‍, മയ്യില്‍ പഞ്ചായത്തുകളിലെ പര്യടനത്തോടെ വികസിത ഭാരത സങ്കല്പ് യാത്ര ജില്ലയിലെ മുപ്പത് പഞ്ചായത്തുകളില്‍ പൂര്‍ത്തിയായി. കുറ്റിയാട്ടൂരില്‍ കണ്ണൂര്‍ കൃഷി വിജ്ഞാന്‍ കേന്ദ്ര ഡയറക്ടര്‍ ഡോ.പി ജയരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ഇ പ്രശാന്ത്, ബി എല്‍ ബി സി കണ്‍വീനര്‍ വി കെ നിഖില്‍, കാനറാ ബാങ്ക് കുറ്റിയാട്ടൂര്‍ മാനേജര്‍ സഞ്ജയ് ദേവ് തുടങ്ങിയവര്‍ പങ്കെടുത്തു.

മയ്യില്‍ ഗ്രാമ പഞ്ചായത്തില്‍ ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ഇ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഫാക്ട്, റബര്‍ ബോര്‍ഡ്, എഫ് സി ഐ, ഐ ഒ സി, നെഹ്‌റു യുവകേന്ദ്ര, തപാല്‍ വകുപ്പ് തുടങ്ങിയവ രണ്ടു പഞ്ചായത്തുകളിലും സേവനങ്ങള്‍ വിശദീകരിച്ചു. പ്രധാനമന്ത്രി ഉജ്വല യോജനയില്‍ രണ്ട് പഞ്ചായത്തുകളിലെയും തെരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്ക് സൗജന്യ പാചക വാതക കണക്ഷന്‍ നല്‍കി. വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന ക്ഷേമ, സുരക്ഷാ പദ്ധതികളെക്കുറിച്ച് വിദഗ്ധര്‍ ക്ലാസെടുത്തു.

കേന്ദ്ര സര്‍ക്കാറിന്റെ ക്ഷേമ വികസന പദ്ധതികള്‍ സമയ ബന്ധിതമായി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നത്. വിവിധ പദ്ധതി ഗുണഭോക്താക്കള്‍ ചടങ്ങില്‍ അനുഭവങ്ങള്‍ പങ്കുവച്ചു. പ്രത്യേകമായി സജ്ജീകരിച്ച വാഹനത്തില്‍ വിവിധ പദ്ധതികളെക്കുറിച്ചുള്ള ഹ്രസ്വവീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കാര്‍ഷികാവശ്യങ്ങള്‍ക്കായി വികസിപ്പിച്ച ഡ്രോണ്‍ രണ്ടു പഞ്ചായത്തുകളിലും കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തി. ഡിസംബര്‍ 15ന്  കൊളച്ചേരി, നാറാത്ത് പഞ്ചായത്തുകളില്‍ വികസിത ഭാരത സങ്കല്പ് യാത്ര പര്യടനം നടത്തും.

date