Skip to main content

ഡിബിടി-സ്‌കിൽ സ്റ്റുഡന്റ്/ ടെക്‌നിഷ്യൻ ട്രെയിനിംഗ് പ്രോഗ്രാം

           ബയോടെക്‌നോളജി വകുപ്പിന്റെ സ്‌കിൽ വിജ്ഞാൻ പ്രോഗ്രാമിനു കീഴിൽ  കേരളത്തിലെ അക്കാദമിക്/ ഗവേഷണ സ്ഥാപനങ്ങളിൽ മൂന്ന് മാസത്തെ സ്‌റ്റൈപ്പൻഡറി പരിശീലനത്തിനായി ബയോളജിവിഷയങ്ങളിൽ പ്ലസ് 2/ ഗ്രാജ്വേറ്റ്ബിരുദാനന്തര ബിരുദ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഭാരത സർക്കാരിന് കീഴിലുള്ള ലൈഫ് സയൻസ് സെക്ടർ സ്‌കിൽ ഡെവലപ്‌മെന്റ് കൗൺസിൽഅഗ്രികൾച്ചർ സ്‌കിൽ കൗൺസിൽ ഓഫ് ഇന്ത്യഫുഡ് ഇൻഡസ്ട്രി കപ്പാസിറ്റി ആൻഡ് സ്‌കിൽ ഇനിഷ്യേറ്റീവ്ഹെൽത്ത് കെയർ സെക്ടർ സ്‌കിൽ കൗൺസിൽ എന്നീ നാല് പ്രമുഖ നൈപുണ്യ കൗൺസിലുകളുമായി സഹകരിച്ചാണ് പ്രോഗ്രാമുകൾ വികസിപ്പിച്ചിരിക്കുന്നത്. ഈ പ്രോഗ്രാമുകളുടെ പാഠ്യപദ്ധതി വ്യവസായആവശ്യങ്ങൾക്കനുസൃതമായി സെക്ടർ സ്‌കിൽ കൗൺസിലുകൾ സ്ഥാപിച്ച യോഗ്യതാ പാക്കേജുകളുമായി യോജിക്കുന്നു. https://skillvigyan.kscste.kerala.gov.in/എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31. ഇമെയിൽkbc.kscste@kerala.gov.in.

പി.എൻ.എക്‌സ്5942/2023

date