Skip to main content

ഭരണമികവിന്റെ അടയാളപ്പെടുത്തലായി പ്രഭാത സദസ്

മാത്യു കെ ലൂക്കോസ് നിര്‍ദേശിച്ചു. ഏരൂര്‍ - പത്തടി ജനവാസ മേഖലയില്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് ജനവാസമില്ലാത്ത മേഖലയിലേക്ക് മാറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഷംസുദ്ദീന്‍ മൗലവി ആവശ്യപ്പെട്ടു.

ഡോ. യുഹാനോന്‍ മാര്‍ തേവോറോസ് മെത്രോ പോലീത്ത, മുഹ്‌സിന്‍ വഖാവി ഇമാന്‍ തുടങ്ങിയവരും വിവിധ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചു.

കൊട്ടാരക്കരയിലെ വികസനവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഗണിച്ച് പരിഹാരം കാണുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാന മന്ത്രിസഭാംഗങ്ങള്‍ക്കൊപ്പം പി എസ് സുപാല്‍ എം എല്‍ എ, ചീഫ് സെക്രട്ടറി വി വേണു , ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് , ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു .

 

date