Skip to main content

ജി എസ് റ്റി യൂസിങ് റ്റാലി കോഴ്‌സ്

കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജി എസ് റ്റി യൂസിങ് റ്റാലി കോഴ്‌സിലേക്ക് അപേക്ഷിക്കാം. 45 മണിക്കൂര്‍ ആണ് കോഴ്സിന്റെ കാലാവധി. 30 പേര്‍ക്കാണ് പ്രവേശനം. ഫീസ്: 8100 രൂപ. അക്കൗണ്ടിങ് സ്‌കില്‍സ്, ജി എസ് റ്റി, ഡാറ്റാ അനാലിസിസ്, ജി എസ് റ്റി ഇ - ഇന്‍വോയ്‌സിങ്, ഇ - വേബില്‍ റിപ്പോര്‍ട്ടിങ് ഇന്‍ റ്റാലി മുതലായ മോഡ്യൂളുകളാണ് ഉള്‍പ്പെടുന്നത്.

കൊമേഴ്സ് ബിരുദം അല്ലെങ്കില്‍ അവസാന വര്‍ഷ കൊമേഴ്സ് ബിരുദവിദ്യാര്‍ഥികള്‍, അക്കൗണ്ടിങിലും റ്റാലിയിലും അടിസ്ഥാന അറിവുള്ള ആര്‍ക്കും പ്രവേശനം നേടാം. ഫോണ്‍ 9961960581, 7356517834.

date