Skip to main content

പൊലീസില്‍ കൗണ്‍സലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലും തിരുവനന്തപുരത്തെ സംസ്ഥാന വനിതാസെല്ലിലും 42 വനിതാ കൗണ്‍സലര്‍മാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതല്‍ മൂന്നുമാസത്തേക്കാണ് നിയമനം. എം.എസ്.ഡബ്‌ള്യു, സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, കൗണ്‍സലിംഗ്, സൈക്കോതെറാപ്പി എന്നിവയില്‍ പി.ജി.ഡിപ്ലോമ ഇവയിലേതെങ്കിലും ഒരു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. 20നും 50 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ബയോഡേറ്റ സഹിതമുള്ള അപേക്ഷ ഡിസംബര്‍ 22ന് മുന്‍പ് അതത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നല്‍കണം. സംസ്ഥാന വനിതാസെല്ലിലെ നിയമനത്തിന് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍, സ്റ്റേറ്റ് വിമന്‍ ആന്റ് ചില്‍ഡ്രന്‍ സെല്‍, കണ്ണേറ്റുമുക്ക്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 0471 2338100. ഇ-മെയില്‍: spwomen.pol@kerala.gov.in

date