Skip to main content

ഹാപ്പിനെസ്സ് ഫെസ്റ്റിവല്‍: ക്ലീന്‍ ധര്‍മശാല ക്യാമ്പയിന്‍ നടത്തി

ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ ക്ലീന്‍ ധര്‍മശാല ക്യാമ്പയിന്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷന്‍ പി മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. എം വി ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ എന്‍ എസ് എസ് വിദ്യാര്‍ഥികളും ഹരിത കര്‍മ്മ സേനാംഗങ്ങളും ചേര്‍ന്നാണ് ധര്‍മശാലയും പരിസര പ്രദേശങ്ങളും ശുചീകരിച്ചത്. സംഘാടകസമിതി അംഗങ്ങളായ പി ഒ മുരളീധരന്‍, സി അശോക് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നൽകി.

date