Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 18-12-2023

പൊലീസില്‍ കൗണ്‍സലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലും തിരുവനന്തപുരത്തെ സംസ്ഥാന വനിതാസെല്ലിലും 42 വനിതാ കൗണ്‍സലര്‍മാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതല്‍ മൂന്നുമാസത്തേക്കാണ് നിയമനം. എം എസ് ഡബ്ല്യു, സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, കൗണ്‍സലിങ്, സൈക്കോതെറാപ്പി എന്നിവയില്‍ പി ജി ഡിപ്ലോമ എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 20നും 50 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ബയോഡേറ്റ സഹിതമുള്ള അപേക്ഷ ഡിസംബര്‍ 22നകം അതത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നല്‍കണം. സംസ്ഥാന വനിതാസെല്ലിലെ നിയമനത്തിന് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍, സ്റ്റേറ്റ് വിമന്‍ ആന്റ് ചില്‍ഡ്രന്‍ സെല്‍, കണ്ണേറ്റുമുക്ക്, തൈക്കാട്, തിരുവനന്തപുരം - 14 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 0471 2338100. ഇ-മെയില്‍: spwomen.pol@kerala.gov.in.

പട്ടയകേസുകളുടെ വിചാരണ മാറ്റി

കലക്ടറേറ്റില്‍ ഡിസംബര്‍ 19, 20 തീയതികളില്‍ വിചാരണ നടത്താനിരുന്ന ഇരിട്ടി, തലശ്ശേരി ലാന്റ് ട്രിബ്യുണൽ  പട്ടയകേസുകള്‍ യഥാക്രമം ജനുവരി 10, 11 തീയതികളിലേക്ക് മാറ്റിയതായി ഡി എം ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
കലക്ടറേറ്റില്‍ ഡിസംബര്‍ 20ന് നടത്താനിരുന്ന പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയകേസുകളുടെ വിചാരണ ജനുവരി 17ലേക്ക് മാറ്റിയതായി ആര്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

കലക്ടറേറ്റില്‍ ഡിസംബര്‍ 19, 20 തീയതികളില്‍ വിചാരണ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ യഥാക്രമം ഫെബ്രുവരി ആറ്, ഏഴ് തീയതികളിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

ഗതാഗതം നിരോധിച്ചു

പുന്നക്കടവ് വടക്കുമ്പാട് മൂരിക്കോട് റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതലനാല്‍ ഡിസംബര്‍ 20 മുതല്‍ 31 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി തളിപ്പറമ്പ് നിരത്തുകള്‍ ഉപവിഭാഗം പൊതുമരാമത്ത് വകുപ്പ്  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  വാഹനങ്ങള്‍ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍ രാമന്തളി എട്ടിക്കുളം റോഡില്‍ നിന്നും രാമന്തളി ചൂളക്കടവ് പോസ്റ്റ് ഓഫീസ് റോഡ് വഴി പോകേണ്ടതാണെന്നും  അറിയിച്ചു.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

തളിപ്പറമ്പ് താലൂക്കിലെ തിമിരി ശിവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുള്ള  അസി.കമ്മീഷണറുടെ ഓഫീസിലും  മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in ലും തളിപ്പറമ്പ് ഇന്‍സ്പെക്ടറുടെ ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജനുവരി 10ന് വൈകീട്ട് അഞ്ച് മണിക്കകം നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ ലഭിക്കണം.

ഡ്രോയിങ് ടീച്ചര്‍ (ഹൈസ്‌കൂള്‍); ഇന്റര്‍വ്യൂ 21, 22  തീയതികളില്‍

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഡ്രോയിങ് ടീച്ചര്‍ (ഹൈസ്‌കൂള്‍ - 524/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ഫെബ്രുവരി 17ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കായി ഡിസംബര്‍ 21, 22 തീയതികളില്‍ കോഴിക്കോട് ജില്ലാ പി എസ് സി ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, ഫോണ്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്. ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സല്‍ പ്രമാണങ്ങളും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും സഹിതം ഹാജരാകണം.

തൊഴില്‍ നിയമങ്ങള്‍ സംബന്ധിച്ച കേസുകളുടെ സിറ്റിങ്

കണ്ണൂര്‍ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തില്‍ വിവിധ തൊഴില്‍ നിയമങ്ങള്‍ സംബന്ധിച്ച കേസുകളുടെ വിചാരണ ജനുവരി മുതല്‍ ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10.30ന് നടത്തുമെന്ന് ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

വ്യവസായ വാണിജ്യ വകുപ്പും ജില്ലാ വ്യവസായ കേന്ദ്രവും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ സംരംഭകത്വ വിഭാഗവും കോട്ടയം അക്കാദമി ഓഫ് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് ആര്‍ട്ടിഫിഷല്‍ ജ്വല്ലറി മേക്കിങ്, ഹാന്റ് എംബ്രോയിഡറി, മ്യൂറല്‍ പെയിന്റിങ് എന്നിവയില്‍ ടെക്നോളജി മാനേജ്മെന്റ് ഡെവലപമെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജനുവരി ഒമ്പതിന് തുടങ്ങുന്ന പരിശീലനത്തില്‍ ആര്‍ട്ടിഫിഷല്‍ ജ്വല്ലറി മേക്കിങ്, ഹാന്റ് എംബ്രോയിഡറി, മ്യൂറല്‍ പെയിന്റിങ് എന്നിവയില്‍ പ്രായോഗിക പരിശീലനവും സംരംഭകത്വം, മാര്‍ക്കറ്റിങ് മേഖലകളില്‍ ക്ലാസ്സുകളും ലഭിക്കും.
പ്രായം 18നും 45നും ഇടയില്‍. വനിത, എസ് സി/ എസ് ടി എന്നിവര്‍ക്കും ഐ ടി ഐ, ഡിപ്ലോമ, വൊക്കേഷണല്‍ ട്രെയിനിങ് കഴിഞ്ഞവര്‍ക്കും മുന്‍ഗണന. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഡിസംബര്‍ 29നകം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9633154556, 0497 2707522.

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ ജോലി ചെയ്യുന്നവരുടെ ആശ്രിതര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മാനുവല്‍ സ്‌കാവഞ്ചേഴ്സ് ആയി ജോലി ചെയ്യുന്നവര്‍, ദുഷ്‌കരമായ ക്ലീനിങ് ജോലിയില്‍ ഏര്‍പ്പെടുന്നവര്‍, തോല്‍ ഊറക്കിടുന്ന തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍, മാലിന്യം ശേഖരിക്കുന്നവര്‍ എന്നിവരുടെ ആശ്രിതരായിരിക്കണം. ഇ ഗ്രാന്റ്സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍ എയ്ഡഡ്/ അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ജാതി, മതം, വരുമാനം എന്നിവ ബാധകമല്ല. അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ മാതാപിതാക്കള്‍ അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ ജോലി ചെയ്യുന്നവരാണെന്ന ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രം സഹിതം പഠിക്കുന്ന സ്ഥാപനത്തില്‍ മാര്‍ച്ച് 15നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും.

അപേക്ഷ ക്ഷണിച്ചു

അപ്പര്‍ പ്രൈമറി ഹിന്ദി അധ്യാപക ട്രെയിനിങ് യോഗ്യതയായ ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 50 ശതമാനത്തിന് മുകളില്‍ മാര്‍ക്കോടെ ഹിന്ദിയിലുള്ള പ്ലസ്ടൂ അല്ലെങ്കില്‍ ഹിന്ദി ബി എ പാസായിരിക്കണം. ഉയര്‍ന്ന യോഗ്യതയും മാര്‍ക്കും ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 17നും 35 ഇടയില്‍. ഡിസംബര്‍ 31 നകം അപേക്ഷ പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍  ലഭിക്കണം. ഫോണ്‍: 0473 4296496, 8547126028.

എന്യൂമറേറ്റര്‍ അഭിമുഖം

പട്ടികവര്‍ഗ്ഗ ഊരുകളുടെയും, വ്യക്തികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആവിഷ്‌ക്കരിച്ച മൈക്രോപ്ലാന്‍ പദ്ധതി നടപ്പിലാക്കുന്നത്തിനായി  കണ്ണൂര്‍ ഐ ടി ഡിപി ഓഫീസിന്റെ പരിധിയിലുള്ള പട്ടികവര്‍ഗ്ഗക്കാരുടെ സമഗ്ര വിവരങ്ങള്‍ മൊബൈല്‍ ആപ്പ് വഴി ശേഖരിക്കുന്നു. ഇതിനുള്ള  എന്യമറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ഡിസബര്‍ 21ന് രാവിലെ 10.30 ന് തളിപ്പറമ്പ്, ഇരിട്ടി, കൂത്തുപറമ്പ്, പേരാവൂര്‍ എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും, സൈറ്റ് മാനേജര്‍, ടി ആര്‍ ഡി എം, ആറളം, ആലക്കോട് ഓഫീസുകളിലും നടത്തും. പ്ലസ്ടു അല്ലെങ്കില്‍ അതിനു മുകളില്‍ വിദ്യാഭ്യാസ യോഗ്യതയും, ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള പ്രാവീണ്യവുമുള്ള ബന്ധപ്പെട്ട  ടി ഇ ഒ/എസ് എം പരിധിയില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് അതാത് ടി ഇ ഒ/എസ് എം ഓഫീസുകളില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് പങ്കെടുക്കാം.  പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മുന്‍ഗണന.  കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍  ഒരു മാസത്തേക്കായിരിക്കും നിയമനം.   നിയമനം ലഭിച്ച് ഒരു  മാസത്തിനുള്ളില്‍ വിവരശേഖരണം  പൂര്‍ത്തീകരിക്കണം.  ഫോണ്‍: 0497 2700357.

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത ഇരിട്ടി താലൂക്ക് വിളമന അംശം ദേശത്തെ റീസര്‍വ്വെ 424/2ല്‍ പെട്ട 0.260 ഹെക്ടര്‍ സ്ഥലവും അതിലുള്‍പ്പെട്ട സകല ഉഭയ ചമയങ്ങളും ഡിസംബര്‍ 21ന് രാവിലെ 11.30ന്  വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ നുച്യാട് വില്ലേജ് ഓഫീസിലും ഇരിട്ടി താലൂക്ക് ഓഫീസിലും ലഭിക്കും. ഫോണ്‍: 0490 2494910.

വില്‍പന നികുതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത ഇരിട്ടി താലൂക്ക് അയ്യന്‍കുന്ന് അംശം ദേശത്തെ പ്രൊവിഷണല്‍ സര്‍വ്വെ 1080 ല്‍ പെട്ട 0.0202 ഹെക്ടര്‍ സ്ഥലവും അതിലുള്‍പ്പെട്ട സകലതും ഡിസംബര്‍ 23ന് രാവിലെ 11.30ന് അയ്യന്‍കുന്ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍  അയ്യന്‍കുന്ന് വില്ലേജ് ഓഫീസിലും ഇരിട്ടി താലൂക്ക് ഓഫീസിലും ലഭിക്കും. ഫോണ്‍: 0490 2494910.

മോട്ടോര്‍ വാഹന നികുതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത ഇരിട്ടി താലൂക്ക് കേളകം അംശം ദേശത്തെ പ്രൊവിഷണല്‍ സര്‍വ്വെ കെടിആര്‍ 412/2ല്‍ പെട്ട 0.0809 ഹെക്ടര്‍ സ്ഥലവും അതിലുള്‍പ്പെട്ട സകല ഉഭയ ചമയങ്ങളും ഡിസംബര്‍ 23ന് രാവിലെ 11.30ന്  കേളകം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ കേളകം വില്ലേജ് ഓഫീസിലും ഇരിട്ടി താലൂക്ക് ഓഫീസിലും ലഭിക്കും. ഫോണ്‍: 0490 2494910.

വളപട്ടണം പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിലുള്ള ഏഴ് മരങ്ങളുടെ ലേലം ഡിസംബര്‍ 29ന് രാവിലെ 11 മണിക്ക് പോലീസ്  സ്റ്റേഷന്‍ പരിസരത്ത് നടക്കും.  ഫോണ്‍: 0497 2763332

ടെണ്ടര്‍

ജില്ലാ ആശുപത്രിയുടെ കീഴിലുള്ള ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ പയ്യന്നൂര്‍ മുത്തത്തിയില്‍ പ്രവര്‍ത്തിക്കുന്ന പകല്‍വീടിന്റെ അന്തേവാസികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് കരാറുകാര്‍/ ഏജന്‍സികള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 29ന് രാവിലെ 11.30 വരെ ടെണ്ടര്‍ സ്വീകരിക്കും.

date