Skip to main content

ജനോപകാരപ്രദമായ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഉല്ലാസ് തോമസ്

 

ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു

ജനോപകാരപ്രദമായ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. പതിനാലാം പഞ്ചവത്സര പദ്ധതിയിലെ 2024-25 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ജില്ലാതല മുന്‍ഗണനകള്‍ നിശ്ചയിക്കുന്നതിനും വിവിധ വകുപ്പുകള്‍ ഏറ്റെടുക്കുന്ന സംയുക്ത / സംയോജിത പദ്ധതികളുടെ അവതരണത്തിനുമായി ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മില്ലറ്റ് കൃഷിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ പരമാവധി സ്ഥാപനങ്ങള്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ വികസന വകുപ്പുകള്‍ അടുത്ത സാമ്പത്തിക വര്‍ഷം ഏറ്റെടുക്കാനുദ്ദേശിക്കുന്ന പദ്ധതികളുടെ രൂപരേഖ യോഗത്തില്‍ അവതരിപ്പിച്ചു. മൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2023-24 വര്‍ഷത്തെ ഭേദഗതി വരുത്തിയ പദ്ധതികള്‍ക്കും തൃപ്പൂണിത്തുറ നഗരസഭ, പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് എന്നീ സ്ഥാപനങ്ങളിലെ ഹെല്‍ത്ത് ഗ്രാന്റ് പദ്ധതികള്‍ക്കും യോഗം അംഗീകാരം നല്‍കി. 

ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സനിത റഹീം, ആസൂത്രണ സമിതി അംഗങ്ങളായ എ.എസ് അനില്‍ കുമാര്‍, മനോജ് മൂത്തേടന്‍, ദീപു കുഞ്ഞുകുട്ടി, ഷൈമി വര്‍ഗീസ്, റീത്താ പോള്‍, മേഴ്‌സി ടീച്ചര്‍, പി.കെ ചന്ദ്രശേഖരന്‍ നായര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ ഫാത്തിമ തുടങ്ങിയവര്‍ പങ്കെടുത്തു.

date