Skip to main content

"ഭിന്നശേഷിക്കാർക്ക് സമൂഹം കരുത്താവണം"

 

സമൂഹം ഹൃദയം ചേർത്ത് കരുതലും പരിഗണനയും കൊടുക്കേണ്ട വിഭാഗമാണ് ഭിന്നശേഷിക്കാരെന്ന് കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ പറഞ്ഞു.

തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിന്റെ ഭിന്നശേഷി കലോത്സവം, 'ഹർഷം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷിക്കാർക്കുള്ള കഴിവുകൾ  മനസ്സിലാക്കി ചേർത്തു നിർത്തി വരുമാനവും മാനസിക ഉല്ലാസവും സാധ്യമാക്കാനുള്ള സാമൂഹിക ഇടപെടലുകൾക്ക് പ്രാദേശിക ഭരണകൂടങ്ങൾ അവസരം ഒരുക്കണമെന്നും എം.എൽ.എ കൂട്ടിചേർത്തു.

പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. എ.വി.ഗീത മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് എഫ്.എം മുനീർ , ജനപ്രതിനിധികളായ പി. അബ്ദുറഹ്മാൻ, നിഷില കോരപ്പാണ്ടി, കെ.വി ഷഹനാസ് ,   പി.പി.രാജൻ, ഗോപി നാരായണൻ, കെ.സി നബീല, സൂപ്പർവൈസർ സുജല, സവിത കെ, സുമംഗല കെ എം, പ്രജിത കെ എം എന്നിവർ സംസാരിച്ചു.

date