Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

ആലുവ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കാന്റീൻ  2024-25 കാലയളവിലേക്ക്  നടത്തുന്നതിന് കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും മത്സര സ്വഭാവമുളള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

 കാൻ്റീൻ നടത്തുവാൻ താല്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന മതിയായ രേഖകളും  പകർപ്പുകളും തിരിച്ചറിയൽ രേഖകളുടെ പകർപ്പും നല്കുവാൻ ഉദ്ദേശിക്കുന്ന വാർഷിക വാടക, കാൻ്റിനിൽ വിളമ്പുവാൻ ഉദ്ദേശിക്കുന്ന ആഹാര സാധനങ്ങളുടെ അളവ്, തൂക്കം, വിലനിലവാരം എന്നിവ സഹിതം  ആലുവ തഹസിൽദാറുടെ പേരിൽ  ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ക്വട്ടേഷൻ സമർപ്പിക്കണം.  

ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 26ന്  വൈകിട്ട് 3 വരെ.ഫോൺ: 0484 2624052

date