Skip to main content

സൗജന്യ പരിശീലനം

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ആലുവ പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗം വിദ്യാർഥികൾക്ക്  വകുപ്പുകളിലേക്കുളള  ലോവർ ഡിവിഷൻ  ക്ലർക്ക്, എ.ജി.എസ് എന്നീ പരീക്ഷകൾക്കുളള സൗജന്യ പരിശീലനം നൽകുന്നു.2024 ജനുവരി ഒന്നിന് ആരംഭിക്കും.  എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലക്കാർക്കാണ് അവസരം.   ഒരു ലക്ഷത്തി താഴെ   വരുമാനമുള്ള ഒ ബി സി/ഒ ഇ സി വിഭാഗ ത്തിൽപ്പെട്ടവർക്ക്   30 ശതമാനം സീറ്റ് അനുവദിക്കും.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്‌റ്റൈപ്പന്റ് ലഭിക്കും.താത്പര്യമുള്ളവർ ഫോട്ടോയോടൊപ്പം , ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡിസംബർ 23നകം നേരിട്ടെത്തി അപേക്ഷ നൽകണം . അപേക്ഷ ഫോറത്തിന്റെ മാതൃക ജില്ല/ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും.

date